ഒമ്പതാം വയസ്സിൽ പോളിയോ ബാധിച്ചു, 70 വർഷം ഇരുമ്പ് ശ്വാസകോശത്തിനുള്ളിൽ ജീവിതം; പോളിയോ പോൾ അന്തരിച്ചു

പോൾ കോളേജ് വിദ്യാഭ്യാസം പൂർത്തിയായി, അഭിഭാഷകനായി, എഴുത്തുകാരനുമായി. അദ്ദേഹത്തിൻ്റെ കഥ ലോകമെമ്പാടുമുള്ള ആളുകളെ  സ്വാധീനിച്ചു.

Polio paul Who Spent 70 Years Inside An Iron Lung, Dies prm

ന്യൂയോര്‍ക്ക്: പോളിയോ ബാധിച്ച് 70 വർഷത്തോളം അയൺ ലങ്സിനുളളിൽ  (ലോഹം കൊണ്ട് നിർമിച്ച കൃത്രിമ ശ്വാസകോശ) ജീവിച്ച പോൾ അലക്സാണ്ടർ 78-ാം വയസ്സിൽ അന്തരിച്ചു. ആറാമത്തെ വയസ്സിൽ പോളിയോ ബാധിച്ച് 600 പൗണ്ട് ഭാരമുള്ള ലോഹക്കൂടിനുള്ളിലായിരുന്നു പോളിന്റെ ജീവിതം. 'പോളിയോ പോൾ' എന്ന് പേരിൽ ലോകം മുഴുവൻ അറിയപ്പെട്ടു. 1952 മുതൽ പോളിയോ ബാധിച്ച് കഴുത്തിന് താഴോട്ട് തളർന്നു. പിന്നീട് സ്വയം ശ്വസിക്കാനുള്ള ശേഷി നഷ്ടമായി. തുടർന്നാണ് അയൺ ലങ്സിനുള്ളിൽ ജീവിതമാരംഭിച്ചത്.

ഫോൺ ചെയ്യാൻ വണ്ടി നിർത്തിയപ്പോൾ തെരുവ് നായ കടിച്ചു, കുത്തിവെപ്പെടുത്തിട്ടും 21കാരി പേവിഷ ബാധയേറ്റ് മരിച്ചു

പോൾ കോളേജ് വിദ്യാഭ്യാസം പൂർത്തിയായി, അഭിഭാഷകനായി, എഴുത്തുകാരനുമായി. അദ്ദേഹത്തിൻ്റെ കഥ ലോകമെമ്പാടുമുള്ള ആളുകളെ  സ്വാധീനിച്ചു. അതിജീവനത്തിന്റെ ഉദാത്ത മാതൃകയായിരുന്നു പോൾ.  1946ലാണ് പോൾ ജനിച്ചത്. അയൺ ലങ്സ് തൊണ്ടയിലെ പേശികളെ ഉപയോഗിച്ച് വോക്കൽ കോഡുകൾക്ക് അപ്പുറത്തേക്ക് വായു കടത്തിവിടുന്നു. ഇങ്ങനെ ചെയ്യുമ്പോൾ രോ​ഗിക്ക് ഓക്സിജൻ എടുക്കാൻ സാധിക്കും.

Latest Videos
Follow Us:
Download App:
  • android
  • ios