കാറിന്റെ പോക്ക് കണ്ട് പൊലീസ് പിന്നാലെ പാഞ്ഞ് നിര്‍ത്തിച്ചു, ഓടിച്ചയാളെ കണ്ട് വാ പൊളിച്ചു; 103കാരി അറസ്റ്റിൽ
പ്രാദേശിക സമയം പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ഒരാൾ അശ്രദ്ധമായി വാഹനമോടിക്കുന്നതിനെക്കുറിച്ച് പൊലീസിന് ഒരു ഫോൺ വിളിയെത്തുകയായിരുന്നു. ഉടനടി പൊലീസ് സ്ഥലത്തേക്ക് കുതിച്ചു. വാഹനം നിർത്തണമെന്നാവശ്യപ്പെട്ട് പൊലീസ് കാർ തടയുകയായിരുന്നു.
റോം: അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് 103കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇറ്റാലിയൻ നഗരമായ ഫെറാറയ്ക്ക് സമീപമുള്ള ബോണ്ടെനോ നഗരത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. ഒരാൾ അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്നുവെന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തിയത്. എന്നാൽ വാഹനത്തിലുണ്ടായിരുന്നയാൾ നൂറ് വയസ്സിന് മുകളിലായിരുന്നുവെന്നത് പൊലീസിനെ അമ്പരപ്പിക്കുകയായിരുന്നു.
പ്രാദേശിക സമയം പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ഒരാൾ അശ്രദ്ധമായി വാഹനമോടിക്കുന്നതിനെക്കുറിച്ച് പൊലീസിന് ഒരു ഫോൺ വിളിയെത്തുകയായിരുന്നു. ഉടനടി പൊലീസ് സ്ഥലത്തേക്ക് കുതിച്ചു. വാഹനം നിർത്തണമെന്നാവശ്യപ്പെട്ട് പൊലീസ് കാർ തടയുകയായിരുന്നു. പിന്നീട് അവരിൽ നിന്നും കണ്ടെടുത്ത രേഖയിലെ ജനന തിയ്യതി പൊലീസിനെ കുഴപ്പിക്കുകയായിരുന്നു. 1920ൽ ജനിച്ച ഗ്യൂസെപ്പിന മോളിനാരി എന്ന യുവതിയായിരുന്നു കാറിലുണ്ടായിരുന്നത്.
അവർക്ക് 103 വയസ്സുണ്ട്, പക്ഷേ ഇപ്പോഴും ഒരു കാറിൽ കയറി സുഹൃത്തുക്കളെ കാണാൻ ബോണ്ടെനോയിലേക്ക് ഡ്രൈവ് ചെയ്യാനുള്ള കഴിവുണ്ടെന്നും പൊലീസ് പറയുന്നു. ഇവരിൽ നിന്ന് കാലാവധി കഴിഞ്ഞ ലൈസൻസ് പൊലീസ് പിടിച്ചെടുത്തു. കൂടാതെ കാറിന് ഇൻഷുറൻസും ഇല്ലായിരുന്നു. രണ്ട് വർഷം മുമ്പ് അവരുടെ ലൈസൻസ് കാലാവധി കഴിഞ്ഞതായി പൊലീസ് പറഞ്ഞു. ഇറ്റലിയിൽ, 80 വയസ്സിന് മുകളിലുള്ള ഒരാൾക്ക് രണ്ട് വർഷത്തിലൊരിക്കൽ വൈദ്യപരിശോധന ആവശ്യമാണ്. അതിനുശേഷം മാത്രമേ ലൈസൻസ് പുതുക്കാൻ കഴിയൂവെന്നാണ് നിയമം. അതേസമയം, വാഹനം പിടിച്ചെടുത്ത പൊലീസ് ഗ്യൂസെപ്പിന മോളിനാരിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.
https://www.youtube.com/watch?v=Ko18SgceYX8