'ബം​ഗ്ലാദേശിൽ ക്രിസ്ത്യൻ രാജ്യം സ്ഥാപിക്കാൻ ​ഗൂഢാലോചന നടന്നു'; ​ഗുരുതര ആരോപണവുമായി ഷെയ്ഖ് ഹസീന

രാജ്യത്തിൻ്റെ തെക്കേയറ്റത്തുള്ള ഒരു ചെറിയ ദ്വീപായ സെൻ്റ് മാർട്ടിൻസ് ദ്വീപിൽ അമേരിക്ക കണ്ണുവെച്ചിട്ടുണ്ടെന്നും നേതാക്കൾ ആരോപിച്ചു.

PM Sheikh Hasina alleges plot to carve out Christian state from Bangladesh

ധാക്ക: ബംഗ്ലാദേശിൻ്റെയും മ്യാൻമറിൻ്റെയും ഭാഗങ്ങൾ വിഭജിച്ച് കിഴക്കൻ തിമോറിന് സമാനമായി ക്രിസ്ത്യൻ രാജ്യം സൃഷ്ടിക്കാനുള്ള ഗൂഢാലോചന നടന്നതായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ആരോപിച്ചു. രാജ്യത്തിൻ്റെ പേര് വെളിപ്പെടുത്താതെയായിരുന്നു ഹസീനയുടെ വെളിപ്പെടുത്തൽ.  ബംഗ്ലാദേശിൽ വ്യോമതാവളം സ്ഥാപിക്കാൻ ഒരു വിദേശ രാജ്യത്തിന് അനുമതി നൽകിയാൽ ജനുവരിയിൽ തനിക്ക്  വീണ്ടും അനായാസമായി തെരഞ്ഞെടുപ്പ് നടത്താമെന്ന് വാ​ഗ്ദാനം ലഭിച്ചതായും അവർ പറഞ്ഞു. കിഴക്കൻ തിമോർ പോലെ, ബംഗാൾ ഉൾക്കടൽ അടിസ്ഥാനപ്പെടുത്തി ബംഗ്ലാദേശിൻ്റെയും  മ്യാൻമറിൻ്റെയും ഭാഗങ്ങൾ ഉൾക്കൊള്ളുന്ന ക്രിസ്ത്യൻ രാജ്യം ഉണ്ടാക്കുമെന്നായിരുന്നു പറഞ്ഞതെന്നും ഷെയ്ഖ് ഹസീന വ്യാഴാഴ്ച ഒരു യോഗത്തിൽ പറഞ്ഞതായി ദ ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്തു. തെരഞ്ഞെടുപ്പിന് ശേഷം 14 പാർട്ടികളുടെ സഖ്യം അവാമി ലീഗ് പ്രസിഡൻ്റുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം പറഞ്ഞത്. 


രാജ്യത്തിന്റെ സ്ഥിരത തകർക്കാനുള്ള ഏത് ശ്രമങ്ങളെയും ചെറുക്കുമെന്ന് ശൈഖ് ഹസീന പറഞ്ഞു. വെള്ളക്കാരനാണ് വാ​ഗ്ദാനം നൽകിയത്. ഇത് ഒരു രാജ്യത്തെ മാത്രം ലക്ഷ്യം വച്ചുള്ളതാണെന്ന് തോന്നാം, പക്ഷേ അങ്ങനെയല്ലെന്നും മറ്റെവിടെയെങ്കിലും നടക്കാമെന്നും അവർ പറഞ്ഞു. ബംഗ്ലാദേശിൽ ഒരു വ്യോമതാവളം നിർമ്മിക്കാൻ പ്രത്യേക രാജ്യത്തെ അനുവദിച്ചാൽ എനിക്ക് ഒരു പ്രശ്നവും ഉണ്ടാകില്ലായിരുന്നുവെന്നും അവർ പറഞ്ഞു. പ്രതിപക്ഷ പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) തിരഞ്ഞെടുപ്പ് പ്രക്രിയയ്‌ക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്ന് അവർ ആരോപിച്ചു.

Read More.... കരസേന മേധാവി ജനറൽ മനോജ് പാണ്ഡേയുടെ കാലാവധി നീട്ടിയ നടപടി; സ്വാഭാവികമെന്ന് വിശദീകരിച്ച് സർക്കാർ

രാജ്യത്തിൻ്റെ തെക്കേയറ്റത്തുള്ള ഒരു ചെറിയ ദ്വീപായ സെൻ്റ് മാർട്ടിൻസ് ദ്വീപിൽ അമേരിക്ക കണ്ണുവെച്ചിട്ടുണ്ടെന്നും നേതാക്കൾ ആരോപിച്ചു. എന്നാൽ ബം​ഗ്ലാദേശിന്റെ ആരോപണം യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വക്താവ് മാത്യു മില്ലർ നേരത്തെ നിരസിച്ചിരുന്നു. സെൻ്റ് മാർട്ടിൻസ് ദ്വീപിൻ്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിനെക്കുറിച്ച് അമേരിക്ക ഒരിക്കലും ചർച്ച ചെയ്തിട്ടില്ലെന്നും അങ്ങനെ ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

Latest Videos
Follow Us:
Download App:
  • android
  • ios