ഹോട്ടലിലേക്ക് ഇടിച്ച് കയറിയ ഹെലികോപ്ടർ മോഷ്ടിച്ചത്, ഓടിച്ചത് പാർട്ടി കഴിഞ്ഞെത്തിയ ഗ്രൌണ്ട് ഡ്യൂട്ടി ജീവനക്കാരൻ

പാർട്ടിക്ക് പിന്നാലെ ഓഫ് ഡ്യൂട്ടിയിലായിരുന്ന പൈലറ്റുമാരിൽ നിന്നാണ് ഹാംഗറിലേക്ക് പ്രവേശിക്കാനുള്ള അനുമതി ഇയാൾ നേടിയത്. ഹെലികോപ്ടർ ഹാംഗറിലേക്ക് ഭാഗത്തേക്ക് ഇയാൾ അനധികൃതമായി കടന്ന് കയറി ഹെലികോപ്ടറുമായി പറന്ന് പൊന്തുകയായിരുന്നു

pilot who died after they crashed a stolen helicopter into a hotel in Australia had attended a party with staff members the night before

കെയ്ൻസ്: ഗ്രേറ്റ് ബാരിയർ റീഫിന് സമീപത്തെ കെയ്ൻസിനെ ആശങ്കയിലാക്കിയ ഹെലികോപ്ടർ അപകടത്തിലെ ദുരൂഹത മായുന്നു. സഹപ്രവർത്തകന്റെ വിരമിക്കൽ പാർട്ടിക്ക് പിന്നാലെ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ ഹെലികോപ്ടർ അനധികൃതമായി ഓടിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. വിനോദ സഞ്ചാര ഏജൻസിയുടെ ഹെലികോപ്ടറാണ് ഓസ്ട്രേലിയയിലെ കെയ്ൻസിൽ ആഡംബര ഹോട്ടലിലേക്ക് ഇടിച്ച് കയറി അഗ്നിഗോളമായത്. അപകടത്തിൽ ഹെലികോപ്ടറിലുണ്ടായിരുന്ന പൈലറ്റ് കൊല്ലപ്പെട്ടിരുന്നു. നോട്ടിലസ് ഏവിയേഷൻ എന്ന സ്ഥാപനത്തിലെ ഹെലികോപ്ടറാണ് നാനൂറിലേറെ പേർ താമസിച്ചിരുന്ന ആഡംബര ഹോട്ടലിലേക്ക് ഇടിച്ച് കയറിയത്.

 നാല് മാസങ്ങൾക്ക് മുമ്പ് സ്ഥാപനത്തിലെ ഗ്രൌണ്ട് ഡ്യൂട്ടി ജീവനക്കാരനായി ജോലിക്ക് ചേർന്ന ന്യൂസിലാൻഡ് സ്വദേശിയായ 23കാരൻ ബ്ലേക്ക് വിൽസണാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. ന്യൂസിലാൻഡിൽ ഹെലികോപ്ടർ ലൈസൻസ് നേടിയിട്ടുള്ള ബ്ലേക്ക് ഓസ്ട്രേലിയയിൽ ഹെലികോപ്ടർ പറത്തിയിരുന്നില്ല. പാർട്ടിക്ക് പിന്നാലെ ഓഫ് ഡ്യൂട്ടിയിലായിരുന്ന പൈലറ്റുമാരിൽ നിന്നാണ് ഹാംഗറിലേക്ക് പ്രവേശിക്കാനുള്ള അനുമതി ഇയാൾ നേടിയത്. ഹെലികോപ്ടർ ഹാംഗറിലേക്ക് ഭാഗത്തേക്ക് ഇയാൾ അനധികൃതമായി കടന്ന് കയറി ഹെലികോപ്ടറുമായി പറന്ന് പൊന്തുകയായിരുന്നുവെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ പൊലീസിനെ ഉദ്ധരിച്ച് വിശദമാക്കുന്നത്. 

വളരെ താഴ്ന്ന് പറന്നതിന് ശേഷം ഒന്നിലധികം തവണ ആഡംബര ഹോട്ടലിനെ വലംവച്ച ശേഷമാണ് ഇയാൾ ഓടിച്ചിരുന്ന ഹെലികോപ്ടർ കെയ്ൻസിലെ ആഡംബര ഹോട്ടലായ ഡബിൾ ട്രീ ബൈ ഹിൽട്ടണിലേക്ക് ഇടിച്ച് കയറിയതെന്ന് ദൃക്സാക്ഷികൾ നേരത്തെ വിശദമാക്കിയിരുന്നു. അപകടത്തിൽ ഹെലികോപ്ടർ അഗ്നി ഗോളമാവുകയും പൈലറ്റ് കൊല്ലപ്പെടുകയും ചെയ്തിരുന്നു. അപകടത്തിന് പിന്നാലെ ഹോട്ടലിലുണ്ടായിരുന്ന നൂറ് കണക്കിന് പേരെയാണ് ഒഴിപ്പിക്കേണ്ടി വന്നത്. ഇതിനിടെ ഹോട്ടലിൽ തങ്ങിയിരുന്ന രണ്ട് വയോധികർക്ക് ഗുരുതര പരിക്കേറ്റിരുന്നു. കനത്ത മഴയുള്ള സമയത്താണ് അപകടമുണ്ടായത്. 

ലൈറ്റുകളൊന്നുമില്ലാതെ മഴ പെയ്യുന്ന സാഹചര്യത്തിൽ വളരെ താഴ്ന്ന് പറന്ന ശേഷമാണ് ഹെലികോപ്ടർ ഹോട്ടൽ കെട്ടിടത്തിലേക്ക് ഇടിച്ച് കയറിയതെന്നാണ് സംഭവത്തിന്റെ ദൃക്സാക്ഷികളിലൊരാൾ അന്തർ ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. ഒന്നിലധികം തവണ ചുറ്റിക്കറങ്ങിയ ശേഷമാണ് കൂട്ടിയിടി നടന്നതെന്നാണ് ഹോട്ടലിൽ തങ്ങിയ മറ്റൊരാൾ അന്തർദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഹെലികോപ്ടറിന്റെ രണ്ട് റോട്ടർ ബ്ലേഡുകൾ തകർന്ന നിലയിലാണ് ഉണ്ടായിരുന്നത്. ഇതിലൊരു റോട്ടർ ബ്ലേഡ് ഹോട്ടലിലെ പൂളിൽ നിന്നാണ് കണ്ടെത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios