യുവതിയെ അർധന​ഗ്നയാക്കി ഹമാസിന്റെ വിജയപ്രകടനം ഈ വർഷത്തെ മികച്ച ചിത്രമായി തെരഞ്ഞെടുത്തു, വ്യാപക വിമർശനം

ഗാസ അതിർത്തിക്കടുത്തുള്ള സൂപ്പർനോവ സംഗീതോത്സവത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഷാനി ലൂക്ക് ഹമാസിനാൽ ബന്ദിയാക്കപ്പെട്ടത്

Photo Of Hamas Operatives Parading Woman's Body Wins Award, faces criticism prm

ന്യൂയോർക്ക്: മിസോറി സ്കൂൾ ഓഫ് ജേർണലിസം ഈ വർഷത്തെ മികച്ച ചിത്രത്തിന് നൽകിയ പുരസ്കാരത്തിന് വ്യാപക വിമർശനം. 2023 ഒക്ടോബർ 7-ന് നടന്ന ആക്രമണത്തിന് ശേഷം ഗാസയിലെ തെരുവുകളിലൂടെ ജർമ്മൻ വിനോദസഞ്ചാരിയുടെ നഗ്നശരീരവുമായി ഹമാസ് പ്രവർത്തകർ പരേഡ് ചെയ്യുന്ന ഫോട്ടോയാണ് ഫോട്ടോ ഓഫ് ദി ഇയർ അവാർഡ് നേടിയത്. വിനോദസഞ്ചാരിയായ 23 കാരിയായ ഷാനി ലൂക്കിനെ ആക്രമണത്തിന് ഏതാനും ആഴ്ചകൾക്ക് ശേഷം മരിച്ച നിലയിൽ കണ്ടെത്തി. ഈ മാസമാദ്യം പിക്ചേഴ്സ് ഓഫ് ദ ഇയർ ഇൻ്റർനാഷണൽ അവാർഡ് വിഭാഗത്തിൽ ഒന്നാം സമ്മാനം അസോസിയേറ്റഡ് പ്രസിന്റെ (എപി) ഈ ചിത്രത്തിനായിരുന്നു.

മിസോറി സ്കൂൾ ഓഫ് ജേർണലിസത്തിലെ ഡൊണാൾഡ് ഡബ്ല്യു റെയ്നോൾഡ്സ് ജേണലിസം ഇൻസ്റ്റിറ്റ്യൂട്ടാണ് അവാർഡുകൾ നൽകുന്നത്. പുരസ്കാരത്തിനെതിരെ വ്യാപക വിമർശനമാണ് സോഷ്യൽമീഡിയയിൽ ഉയർന്നത്. ഇന്ന് പത്രപ്രവർത്തനത്തിനും ലോകത്തിനും ഒരു ഇരുണ്ട ദിവസമാണെന്നുവരെ അഭിപ്രായമുയർന്നു. ടെറർ അശ്ലീലവും നെക്രോഫീലിയയുമാണ് ഇപ്പോൾ റെയ്നോൾഡ് ജേണലിസം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഫോട്ടോ ഓഫ് ദ ഇയർ അവാർഡ് നേടുന്നതിനുള്ള മാനദണ്ഡമെന്നും വിമർശനമുയർന്നു. പുരസ്കാരം പ്രഖ്യാപിച്ച് സംഘാടകർ ചിത്രം ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരുന്നു. പ്രതിഷേധത്തെ തുടർന്ന് ഫോട്ടോ നീക്കം ചെയ്തു.

Read More... സമ്പൂർണ സൂര്യ​ഗ്രഹണം ഏപ്രിൽ 8ന്, വിമാനങ്ങൾ മുന്നറിയിപ്പ്, സൂക്ഷിച്ച് പറക്കണം, അറിയിപ്പുമായി അമേരിക്കൻ ഏവിയേഷൻ

ഗാസ അതിർത്തിക്കടുത്തുള്ള സൂപ്പർനോവ സംഗീതോത്സവത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഷാനി ലൂക്ക് ഹമാസിനാൽ ബന്ദിയാക്കപ്പെട്ടത്. ഒരു പിക്കപ്പ് ട്രക്കിന് പിന്നിൽ അർധന​ഗ്നയാക്കിയ ലൂക്കിന്റെ  ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചു. ഷാനി ലൂക്കിന് ജർമ്മൻ, ഇസ്രായേൽ പൗരത്വമുണ്ടായിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios