യാത്രക്കാരന്‍റെ പാന്‍റിനുള്ളിലെ ചെറിയ ബാഗ്, സംശയം തോന്നി തുറന്നു; ഞെട്ടൽ, കടത്താൻ ശ്രമിച്ചത് ചെറിയ പാമ്പുകളെ
പാമ്പുകളെ ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് കൺസർവേഷൻ കമ്മീഷനെ ഏൽപ്പിച്ചതായും വിമാനത്താവള അധികൃതര്‍ പറഞ്ഞു.
മിയാമി: പാന്‍റിനുള്ളില്‍ പാമ്പുകളുടെ ബാഗ് ഒളിപ്പിച്ച യാത്രക്കാരനെ യാത്രക്കാരൻ അറസ്റ്റിൽ. യുഎസിലെ മിയാമിയിലാണ് സംഭവം. ഏപ്രിൽ 26 ന് ഒരു ചെക്ക്‌പോയിന്‍റില്‍ വെച്ച് മിയാമി ഇന്‍റർനാഷണൽ എയർപോർട്ട് ഉദ്യോഗസ്ഥർ ഒരു യാത്രക്കാരന്‍റെ പാന്‍റില്‍ പാമ്പുകളുള്ള ബാഗ് കണ്ടെത്തിയതായി യുഎസ് ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ (ടിഎസ്എ) അറിയിച്ചു.
പാമ്പുകളെ ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് കൺസർവേഷൻ കമ്മീഷനെ ഏൽപ്പിച്ചതായും വിമാനത്താവള അധികൃതര്‍ പറഞ്ഞു. പാന്‍റിനുള്ളില്‍ ഒളിപ്പിച്ച ബാഗിൽ നിന്ന് രണ്ട് ചെറിയ വെളുത്ത പാമ്പുകളെ കണ്ടെടുക്കുന്ന ചിത്രങ്ങളും ടിഎസ്എ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബാങ്കോങില്‍ നിന്നും എത്തിയ ഒരു ബാഗേജില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ മാസം 10 മഞ്ഞ അനാക്കോണ്ടകളെ കണ്ടെത്തിയിരുന്നു.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ തദ്ദേശീയ മൃഗമല്ല അനാക്കോണ്ടകള്‍. ഇത്തരം വിദേശ ഇനം മൃഗങ്ങളെ രാജ്യത്ത് വളര്‍ത്തുന്നതിന് നിയമപരമായ തടസങ്ങളുണ്ട്. പരാഗ്വേ, ബൊളീവിയ, വടക്കുകിഴക്കൻ അർജൻ്റീന, വടക്കൻ ഉറുഗ്വേ എന്നിവിടങ്ങളിൽ മാത്രം കാണപ്പെടുന്ന അനാക്കോണ്ടകളെയാണ് ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ചത്.
ഫോൺ താഴെ വയ്ക്കാൻ പോലും പറ്റണില്ല, കോളുകൾ വന്നുകൊണ്ടേയിരിക്കുന്നു; ഇതാണ് വൈറലായ കെഎസ്ആർടിസി ഡ്രൈവർ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം.