ജയിലിലുള്ള ഇമ്രാൻ ഖാനെ പൂട്ടാൻ വീണ്ടും നീക്കം; തെഹ്‍രീക് ഇ ഇൻസാഫിനെ നിരോധിക്കും, രൂക്ഷ വിമർശനവുമായി പിടിഐ
അതേസമയം, നടപടിയെ രൂക്ഷമായി വിമർശിച്ച പിടിഐ പാക്കിസ്ഥാന്റെ അടിസ്ഥാന ശിലകളെ തകർക്കരുതെന്ന് എക്സിൽ കുറിച്ചു. മെയിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇമ്രാൻ ഖാൻ ഇപ്പോഴും ജയിലിലാണ്.
ലാഹോർ: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ തെഹ്‍രീക് ഇ ഇൻസാഫിനെ നിരോധിക്കാൻ പാക് സർക്കാർ നീക്കം. പിടിഐയെ നിരോധിക്കാൻ നിയമനടപടികൾ തുടങ്ങിയതായി പാക്കിസ്ഥാൻ വാർത്താ വിതരണ മന്ത്രി അത്തവുല്ല തരാറിനെ ഉദ്ധരിച്ചുകൊണ്ട് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. രാജ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതടക്കമുള്ള തെളിവുകൾ കണ്ടെത്തിയിട്ടുണ്ടെന്നും, ഇതിനായി സുപ്രീം കോടതിയെ സമീപിക്കുമെന്നും മന്ത്രി പറയുന്നു. അതേസമയം, നടപടിയെ രൂക്ഷമായി വിമർശിച്ച പിടിഐ പാക്കിസ്ഥാന്റെ അടിസ്ഥാന ശിലകളെ തകർക്കരുതെന്ന് എക്സിൽ കുറിച്ചു. മെയിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇമ്രാൻ ഖാൻ ഇപ്പോഴും ജയിലിലാണ്. നിലവിൽ ദേശീയ അസംബ്ലിയിൽ 109 സീറ്റുകളുള്ള പിടിഐയാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടി.
https://www.youtube.com/watch?v=Ko18SgceYX8