ലോകം കാത്തിരുന്ന നിമിഷങ്ങൾ! ഇരുൾ പരന്നു തുടങ്ങി, ചന്ദ്രന്റെ മറവിലേക്ക് സൂര്യൻ; സമ്പൂർണ സൂര്യഗ്രഹണം ആരംഭിച്ചു
വടക്കേ അമേരിക്ക, കാനഡ, മെക്സിക്കോ തുടങ്ങിയ രാജ്യക്കാർക്കാണ് ഈ ഗ്രഹണം നേരിൽ കാണാനാകൂ. ഗ്രേറ്റ് നോർത്ത് അമേരിക്കൻ എക്ലിപ്സ് എന്നാണ് ഇന്നത്തെ ഗ്രഹണം അറിയപ്പെടുന്നത്
വാഷിങ്ടൺ: ഏറെക്കാത്തിരുന്ന സമ്പൂർണ സൂര്യഗ്രഹണം ആരംഭിച്ചു. ദക്ഷിണ പസഫിക്കിൽ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകാൻ തുടങ്ങി. രാത്രി 9.12നാണ് ഗ്രഹണം തുടങ്ങിയത്. സമ്പൂർണ സൂര്യഗ്രഹണത്തിന് ശേഷം പുലർച്ചെ 2.25ന് അവസാനിക്കും. സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ കടന്നുപോകുമ്പോൾ സൂര്യൻ പൂർണമായി മറഞ്ഞുപോകുന്നതാണ് ഇന്നത്തെ പ്രത്യേകത. അപൂർവമായാണ് സമ്പൂർണ സൂര്യഗ്രഹണം സംഭവിക്കൂ.
വടക്കേ അമേരിക്ക, കാനഡ, മെക്സിക്കോ തുടങ്ങിയ രാജ്യക്കാർക്കാണ് ഈ ഗ്രഹണം നേരിൽ കാണാനാകൂ. ഗ്രേറ്റ് നോർത്ത് അമേരിക്കൻ എക്ലിപ്സ് എന്നാണ് ഇന്നത്തെ ഗ്രഹണം അറിയപ്പെടുന്നത്. ഇന്ത്യയിൽ നിന്ന് ഗ്രഹണം കാണാനാകില്ല. നാസയടക്കമുള്ള ഏജൻസികൾ ഗ്രഹണം ലൈവായി സംപ്രേഷണം ചെയ്യാൻ ആരംഭിച്ചു. ചന്ദ്രൻ സൂര്യനെ മറയ്ക്കുന്ന സമയം രാത്രിക്ക് സമാനമായ ഇരുട്ടനുഭവപ്പെടും.
ടോട്ടൽ സോളാർ എക്ലിപ്‌സ് NASA+-ലും നാസ ടിവിയിലും ഏജൻസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും സംപ്രേക്ഷണം ചെയ്യും. യു.എസ്. ബഹിരാകാശ ഏജൻസി അവരുടെ യൂട്യൂബ് ചാനലിലും നാസ ടെലിവിഷൻ്റെ മീഡിയ ചാനലിലും ഗ്രഹണത്തിൻ്റെ ദൂരദർശിനി ദൃശ്യങ്ങൾ നൽകും. സ്ട്രീമിംഗ് ഉച്ചയ്ക്ക് 1 മണിക്ക് ആരംഭിച്ച് മൂന്ന് മണിക്കൂർ തുടർച്ചയായി നീളും.
നോർത്ത് അമേരിക്കയിലെ ടെക്സസ്, ഒക്ലഹോമ, അർക്കൻസാസ്, മിസോറി, ഇല്ലിനോയിസ്, കെൻ്റക്കി, ഇന്ത്യാന, ഒഹിയോ, പെൻസിൽവാനിയ, ന്യൂയോർക്ക്, വെർമോണ്ട്, ന്യൂ ഹാംഷെയർ, മെയ്ൻ എന്നിവിടങ്ങളിൽ ദൃശ്യമാകും. ടെന്നസി, മിഷിഗൺ എന്നിവിടങ്ങളിലെ ചെറിയ ഭാഗങ്ങളിലും ഗ്രഹണം അനുഭവപ്പെടും.
സൂര്യഗ്രഹണം ലൈവായി കാണാനുള്ള ലിങ്കുകൾ
Click Here: https://www.youtube.com/watch?v=2MJY_ptQW1o
timeanddate.com: Starting at 4:30pm GMT (10:00pm IST) on April 8.
Click Here: https://www.youtube.com/watch?v=P9M_e3JbpLY
McDonald Observatory: An astronomical research facility located in far west Texas, and part of the University of Texas at Austin, will also Livestream the celestial event.
Click Here: https://www.youtube.com/live/RHAbciq3NNY?si=gcYx9ZDspV6a0_dK