സമാധാന നൊബേൽ നിഹോൻ ഹിഡോൻക്യോയ്ക്ക്; അംഗീകാരം ജാപ്പാനിലെ ഹിരോഷിമ നാഗസാക്കി ഇരകളുടെ കൂട്ടായ്മയ്ക്ക്
ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ ജപ്പാനിലെ നിഹോൻ ഹിഡാൻക്യോ എന്ന സന്നദ്ധ സംഘടനയ്ക്ക്.
ജപ്പാൻ: ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ ജപ്പാനിലെ നിഹോൻ ഹിഡാൻക്യോ എന്ന സന്നദ്ധ സംഘടനയ്ക്ക്. ആണവായുധ വിമുക്ത ലോകത്തിനായുള്ള പ്രവർത്തനങ്ങൾക്കാണ് അംഗീകാരം. ഹിരോഷിമ നാഗസാക്കി ഇരകളുടെ കൂട്ടായ്മയാണ് നിഹോൻ ഹിഡോൻക്യോ. ആണവായുധങ്ങൾക്ക് എതിരെ ബോധവത്ക്കരണം നടത്തുന്ന സംഘടനയാണിത്. ഹിരോഷിമയിലും നഗസാക്കിയിലും അണുബോംബ് വർഷിച്ചതിന്റെ 80ആം വാർഷികം വരാനിരിക്കേ ആണ് പുരസ്കാരം സംഘടനയ്ക്ക് ലഭിച്ചിരിക്കുന്നത്. 1956ലാണ് നിഹോൻ ഹിഡാൻക്യോ രൂപീകൃതമാകുന്നത്.
ഒക്ടോബർ എട്ടിനാണ് ഭൗതികശാസ്ത്ര നോബേല്‍ പ്രഖ്യാപിച്ചത്. ഒമ്പതാം തീയതി രസതന്ത്ര നോബേലും സാഹിത്യ നോബേൽ ഒക്ടോബർ പത്തിനും പ്രഖ്യാപിച്ചു. ആൽഫ്രഡ് നോബലിന്റെ സ്മരണാർത്ഥം നൽകുന്ന സാമ്പത്തികശാസ്ത്ര രംഗത്തെ മികവിനുള്ള സ്വെറിഗ്സ് റിക്സ്ബാങ്ക് സമ്മാനം ഒക്ടോബർ 14ന് പ്രഖ്യാപിക്കും.