'ഈ മാസം ഏഴിനകം കുടിശ്ശിക നൽകിയില്ലെങ്കിൽ...'; ബം​ഗ്ലാദേശിന് അദാനിയുടെ അന്ത്യശാസനം

വെള്ളിയാഴ്ച ഗോഡ്ഡയിലെ അദാനിയുടെ പ്ലാൻ്റിന്റെ സ്ഥാപിത ശേഷിയായ 1,496 മെഗാവാട്ടിൽ നിന്ന് 724 മെഗാവാട്ട് മാത്രമാണ് വിതരണം ചെയ്തു. ബം​ഗ്ലാദേശിലേക്ക് അദാനി പവർ ജാർഖണ്ഡാണ് ഏറ്റവും വലിയ വൈദ്യുതി വിതരണക്കാരൻ

No power supply to Bangladesh after November 7 if not clear dues, says Adani power

ദില്ലി: വിതരണം ചെയ്ത വൈദ്യുതിയുടെ കുടിശ്ശിക നവംബർ ഏഴിനകം തിരിച്ചടച്ചില്ലെങ്കിൽ ബം​ഗ്ലാദേശിലേക്കുള്ള വൈദ്യുതി വിതരണം അവസാനിപ്പിക്കുമെന്ന് അദാനി പവറിന്റെ മുന്നറിയിപ്പ്. 850 ദശലക്ഷം ഡോളർ (7200 കോടി രൂപ) അടയ്ക്കാത്തതിൻ്റെ പേരിൽ ബംഗ്ലാദേശിലേക്കുള്ള വൈദ്യുതി വിതരണം വെട്ടിക്കുറച്ചതിന് പിന്നാലെയാണ് അന്ത്യശാസനം നൽകിയത്.

നേരത്തെ ഒക്‌ടോബർ 31 വരെയായിരുന്നു സമയം നിശ്ചയിച്ചിരുന്നത്.  ബംഗ്ലാദേശ് പവർ ഡെവലപ്‌മെൻ്റ് ബോർഡിന് കുടിശ്ശിക തീർക്കാനും രക്ഷിതത്വം ഉറപ്പാക്കാൻ 170 മില്യൺ ഡോളറിൻ്റെ (ഏകദേശം 1,500 കോടി രൂപ) ലെറ്റർ ഓഫ് ക്രെഡിറ്റ് (എൽസി) നൽകാനും അദാനി സമയപരിധി നിശ്ചയിച്ചിരുന്നു. ഡോളറിൻ്റെ ക്ഷാമമാണ് ബം​ഗ്ലാദേശിന് പണം നൽകാൻ ബുദ്ധിമുട്ടുന്നതിന്റെ കാരണമായി കാരണമായി ചൂണ്ടിക്കാട്ടുന്നത്.

വെള്ളിയാഴ്ച ഗോഡ്ഡയിലെ അദാനിയുടെ പ്ലാൻ്റിന്റെ സ്ഥാപിത ശേഷിയായ 1,496 മെഗാവാട്ടിൽ നിന്ന് 724 മെഗാവാട്ട് മാത്രമാണ് വിതരണം ചെയ്തു. ബം​ഗ്ലാദേശിലേക്ക് അദാനി പവർ ജാർഖണ്ഡാണ് ഏറ്റവും വലിയ വൈദ്യുതി വിതരണക്കാരൻ.

മുൻ കുടിശ്ശികയുടെ ഒരു ഭാഗം തങ്ങൾ നേരത്തെ അടച്ചിരുന്നുവെങ്കിലും ജൂലൈ മുതൽ കമ്പനി മുൻ മാസങ്ങളെ അപേക്ഷിച്ച് കൂടുതൽ തുക ഈടാക്കുന്നുണ്ടെന്ന് പിഡിബി ഉദ്യോഗസ്ഥൻ പറഞ്ഞു. പിഡിബി പ്രതിവാരം 18 മില്യൺ യുഎസ് ഡോളറാണ് നൽകുന്നതെന്നും എന്നാല്‍2 2 മില്യൺ ഡോളറാണ് ഇപ്പോൾ ഈടാക്കുന്നതെന്നും അതുകൊണ്ടാണ് കുടിശ്ശിക വർധിച്ചതെന്നും ഉദ്യോ​ഗസ്ഥൻ പറയുന്നു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയ ശേഷം അധികാരമേറ്റത് മുതൽ കുടിശ്ശിക നൽകണമെന്ന് അദാനി ഇടക്കാല സർക്കാരിൽ സമ്മർദ്ദം ചെലുത്തിയിരുന്നു.  

Asianet News Live

Latest Videos
Follow Us:
Download App:
  • android
  • ios