വിസ നിയമം കടുപ്പിക്കാൻ ന്യൂസിലന്‍ഡ്; ലക്ഷ്യം കുടിയേറ്റം നിയന്ത്രിക്കൽ, ഇംഗ്ലീഷ് പ്രാവീണ്യം, വൈദഗ്ധ്യം നിർബന്ധം

കുടിയേറ്റക്കാരുടെ എണ്ണം കൂടിയതോടെ ആസ്‌ട്രേലിയയും വിസ നിയമങ്ങൾ കർശനമാക്കിയിരുന്നു

New Zealand Tightens Visa Rules After Record Migration Last Year

വെല്ലിങ്ടണ്‍: കുടിയേറ്റം നിയന്ത്രിക്കാൻ വിസ നിയമങ്ങള്‍ കർശനമാക്കാൻ ഒരുങ്ങി ന്യൂസിലന്‍ഡ്. കുറഞ്ഞ വൈദഗ്ധ്യം ആവശ്യമുള്ള ജോലികള്‍ക്ക് ഇംഗ്ലീഷ് ഭാഷ നിർബന്ധമാക്കുക, മിനിമം വൈദഗ്ധ്യവും തൊഴിൽ പരിചയവും ഉറപ്പാക്കുക, കുറഞ്ഞ വൈദഗ്ധ്യമുള്ള കുടിയേറ്റക്കാർക്ക് താമസിക്കുന്നതിനുള്ള കാലയളവ് അഞ്ച് വർഷത്തിൽ നിന്ന് മൂന്ന് വർഷമായി കുറയ്ക്കുക തുടങ്ങിയ മാറ്റങ്ങളാണ് പ്രാബല്യത്തിൽ വരിക. 

സെക്കൻഡറി അധ്യാപകരെപ്പോലെ ഉയർന്ന വൈദഗ്ധ്യമുള്ള കുടിയേറ്റക്കാരെയാണ് പ്രതീക്ഷിക്കുന്നതെന്ന് ഇമിഗ്രേഷൻ മന്ത്രി എറിക്ക സ്റ്റാൻഫോർഡ് പ്രസ്താവനയിൽ പറഞ്ഞു. ജോലികളിൽ ന്യൂസിലൻഡുകാർക്ക് മുൻഗണന ഉറപ്പാക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. തങ്ങള്‍ക്ക് ആളുകളുടെ ദൌർലഭ്യം നേരിടുന്ന തൊഴിൽ മേഖലകളിലേക്ക് കുടിയേറ്റക്കാരെ ആകർഷിക്കുകയാണ് ലക്ഷ്യം.  

കോളറ പൊട്ടിപ്പുറപ്പെട്ടു, കടത്തുവള്ളത്തിൽ പലായനം ചെയ്യവേ 94 പേർ മുങ്ങിമരിച്ചു, ദാരുണ സംഭവം മൊസാംബിക്കിൽ

51 ലക്ഷമാണ് ന്യൂസിലൻഡിലെ ജനസംഖ്യ. 1,73,000 പേർ കഴിഞ്ഞ വർഷം ന്യൂസിലൻഡിലേക്ക് കുടിയേറിയെന്നാണ് റിപ്പോർട്ട്. കൊവിഡിന് ശേഷം കുടിയേറ്റക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായതോടെ പണപ്പെരുപ്പ ഭീതിയിലാണ് രാജ്യം. രാജ്യത്തെ ഉയർന്ന കുടിയേറ്റ നിരക്കിനെക്കുറിച്ച് ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണ്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. 

കുടിയേറ്റക്കാരുടെ എണ്ണം കൂടിയതോടെ ആസ്‌ട്രേലിയയും വിസ നിയമങ്ങൾ കർശനമാക്കിയിരുന്നു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ കുടിയേറ്റക്കാരുടെ എണ്ണം പകുതിയായി കുറയ്ക്കാനാണ് തീരുമാനം.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios