'നിങ്ങളും പരിശോധിക്കൂ'; കൊവിഡ് 19 പരിശോധന ടിവിയില്‍ ലൈവായി നടത്തി ന്യൂയോര്‍ക്ക് ഗവര്‍ണര്‍
'ഞാന്‍ നാളെ ഇവിടെ ഇല്ലെങ്കില്‍ അതിനര്‍ത്ഥം എനിക്ക് കൊവിഡ് പോസിറ്റീവ് ആയെന്നാണ്' ടെലിവിഷന്‍ പരിപാടിക്കിടെ അദ്ദേഹം പറഞ്ഞു
ന്യൂയോര്‍ക്ക്: തന്‍റെ പ്രതിധിന ടെലിവിഷന്‍ ഷോയില്‍ ലൈവായി കൊവിഡ് 19 പരിശോധന നടത്തി ന്യൂയോര്‍ക്ക് ഗവര്‍ണര്‍ അന്‍ഡ്ര്യൂ ക്യുമോ. രോഗലക്ഷണങ്ങളുണ്ടെന്ന് സംശയിക്കുന്നവര്‍ നിര്‍ബന്ധമായും തന്‍റെ പാത പിന്തുടര്‍ന്ന് കൊവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊവിഡ് ന്യൂയോര്‍ക്കില്‍ പടര്‍ന്നുപിടിച്ചതോടെ ക്യുമോയുടെ പ്രതിധിന ടെലിവിഷന്‍ പരിപടായിലൂടെ ജനങ്ങളിലേക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കുന്നുണ്ട്. ആയിരക്കണക്കിന് പേരാണ് അമേരിക്കയുടെ ഹോട്ട്സ്പോട്ടായി ന്യൂയോര്‍ക്ക് മാറിയതുമുതല്‍ വിവരങ്ങള്‍ക്കായി അദ്ദേഹത്തെ പിന്തുടരുന്നത്.
350000 കേസുകളും 22000 കേസുകളുമാണ് ഇവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്തത്. ''നിങ്ങള്‍ സമര്‍ത്ഥരാവണം, ഒറ്റക്കെട്ടാകണം, അച്ചടക്കം പാലിക്കണം; നിങ്ങള്‍ നിങ്ങളെതന്നെയും നിങ്ങളുടെ കുടുംബത്തെയും ന്യൂയോര്‍ക്കിനെയും സ്നേഹിക്കണം.'' - അദ്ദേഹം പറഞ്ഞു. ഞാന്‍ നാളെ ഇവിടെ ഇല്ലെങ്കില്‍ അതിനര്‍ത്ഥം എനിക്ക് കൊവിഡ് പോസിറ്റീവ് ആയെന്നാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.