Asianet News MalayalamAsianet News Malayalam

ചികിത്സിക്കാൻ പണമില്ല, പാകിസ്ഥാനിൽ 15 ദിവസം പ്രായമുള്ള കുഞ്ഞിനെ അച്ഛൻ ജീവനോടെ കുഴിച്ചുമൂടി

കോടതി നിർദേശം ലഭിക്കുന്നത് പ്രകാരം കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം പരിശോധനകൾ നടത്തുമെന്ന് അധികൃതർ

new born baby buried alive in pakistan by father claiming that he has no money to bear treatment expenses
Author
First Published Jul 8, 2024, 11:12 AM IST | Last Updated Jul 8, 2024, 11:42 AM IST

സിന്ധ്: പാകിസ്ഥാനിൽ 15 ദിവസം പ്രായമുള്ള കുഞ്ഞിനെ ജീവനോടെ കുഴിച്ചു മൂടിയ സംഭവത്തിൽ പിതാവ് അറസ്റ്റിലായി. പാകിസ്ഥാനിലെ സിന്ധിലുള്ള തരുഷാ മേഖലയിലാണ് സംഭവം. തയ്യബ് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കുറ്റം സമ്മതിച്ചതായി പാകിസ്ഥാനി മാധ്യമമായ ‍'ഡോൺ' റിപ്പോർ‍ട്ട് ചെയ്തു. 

പിഞ്ചു കുഞ്ഞിന് ചികിത്സ നൽകാൻ തന്റെ സാമ്പത്തിക സ്ഥിതി അനുവദിക്കുന്നില്ലെന്നും അതുകൊണ്ട് കുഞ്ഞിനെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു എന്നുമാണ് പിതാവ് പൊലീസിനോട് പറ‌ഞ്ഞത്. കുട്ടിയെ ചാക്കിനുള്ളിൽ വെച്ച ശേഷമായിരുന്നു കുഴിച്ചു മൂടിയത്. ക്രൂരമായ സംഭവത്തിന്റെ വിവരങ്ങൾ പുറത്തു വന്നതിന് പിന്നാലെ ഇയാൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കുഞ്ഞിന് ജന്മനാ ചില അസുഖങ്ങളുണ്ടായിരുന്നുവെന്നും ചികിത്സ ആവശ്യമായിരുന്നു എന്നും റിപ്പോർട്ടുകളിലുണ്ട്. കോടതി നിർദേശം ലഭിക്കുന്നത് പ്രകാരം കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം പരിശോധനകൾ നടത്തുമെന്ന് പ്രാദേശിക മാധ്യമങ്ങൾ പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios