'ഇന്ത്യയ്ക്ക് മുകളിലെ സ്റ്റാര്‍ലിങ്ക് ബീമുകൾ ഓഫ്'; സ്റ്റാർലിങ്ക് ഇന്‍റര്‍നെറ്റ് ഉപയോഗിച്ചിട്ടില്ലെന്ന് മസ്ക്

ഇംഫാൽ ഈസ്റ്റിൽ നടത്തിയ റെയ്ഡിൽ സൈന്യം പിടിച്ചെടുത്ത ഉപകരണങ്ങളിൽ സ്റ്റാര്‍ലിങ്ക് ലോഗോയുള്ള ഉപകരണങ്ങൾ ഉണ്ടായിരുന്നു

Musk denies claims of illegal use of Starlink devices in manipur

ദില്ലി: സ്റ്റാർലിങ്ക് ഇന്‍റര്‍നെറ്റ് സേവനങ്ങൾ മണിപ്പൂരിൽ കലാപകാരികൾ ഉപയോഗപ്പെടുത്തി എന്ന ആരോപണം നിഷേധിച്ചു ഇലോണ്‍ മസ്ക്. ഇന്ത്യയ്ക്ക് മുകളിലെ സ്റ്റാര്‍ലിങ്ക് ബീമുകൾ ഓഫ് ആണെന്ന് മസ്ക് എക്സിൽ കുറിച്ചു. ഇംഫാൽ ഈസ്റ്റിൽ നടത്തിയ റെയ്ഡിൽ സൈന്യം പിടിച്ചെടുത്ത ഉപകരണങ്ങളിൽ സ്റ്റാര്‍ലിങ്ക് ലോഗോയുള്ള ഉപകരണങ്ങൾ ഉണ്ടായിരുന്നു. പിന്നാലെ എക്‌സിൽ ഉയർന്ന ആരോപണത്തിന് മറുപടി നൽകിയത്.

ഇംഫാൽ ഈസ്റ്റ് ജില്ലയിലെ കെയ്‌റോ ഖുനൂവിൽ നടത്തിയ റെയ്ഡിനിടെ ഇന്ത്യൻ ആർമിയുടെ സ്പിയർ കോർപ്‌സ് ഇൻറർനെറ്റ് ഉപകരണങ്ങളും മറ്റ് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്ത വസ്തുക്കളുടെ ചിത്രങ്ങളും സുരക്ഷാ സേന എക്‌സിൽ പങ്കിട്ടു. ഇതിലാണ് സ്റ്റാർലിങ്ക് ലോഗോ ഉള്ള ഉപകരണം ഉണ്ടായിരുന്നത്. ഇതോടെ മണിപ്പൂരിലെ സ്റ്റാർലിങ്ക് ഉപകരണങ്ങളുടെ നിയമവിരുദ്ധമായ ഉപയോഗത്തെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യല്‍ മീഡിയയില്‍ ഉയരുകയും ചെയ്തു. ഇന്ത്യയിൽ പ്രവർത്തിക്കാൻ സ്റ്റാർലിങ്കിന് ലൈസൻസില്ല.

ഒരാഴ്ചയിൽ ചെയ്യേണ്ട ജോലികൾക്ക് ഒരുകോടിയുടെ എസ്റ്റിമേറ്റ്, റമ്പിൾസ് വച്ച് സ്പീഡ് കുറയ്ക്കും; വിശദീകരിച്ച് ഗണേഷ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios