റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ ഭീകരാക്രമണം, 50ലേറെ പേർ മരിച്ചതായി റിപ്പോർട്ട്, യുക്രൈന് ബന്ധമില്ലെന്ന് വൈറ്റ് ഹൗസ്

അഞ്ച് അക്രമികളാണ് വെടിയുതിർത്തതെന്നാണ് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അക്രമികളെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല. 14 മരണങ്ങൾ ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്.

Moscow Blast and shooting reported at concert hall btb

മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ ഭീകരാക്രമണം. അമ്പതിലേറെ പേർ മരിച്ചതായാണ് റിപ്പോർട്ട്. സം​ഗീത പരിപാടി നടക്കുകയായിരുന്ന ഹാളിൽ ആക്രമികൾ വെടിയുതിർക്കുകയായിരുന്നു. ഹാളിൽ നിരവധി സ്ഫോടനങ്ങൾ നടന്നതായാണ് റിപ്പോർട്ടുകൾ. കെട്ടിടത്തിലെ തീ അണയ്ക്കാൻ ഹെലികോപ്റ്ററുകളെ അടക്കം വിന്യസിച്ചിട്ടുണ്ട്.

അഞ്ച് അക്രമികളാണ് വെടിയുതിർത്തതെന്നാണ് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അക്രമികളെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല. 14 മരണങ്ങൾ ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ മോസ്കോ വിമാനത്താവളത്തിന്റെ സുരക്ഷ കൂട്ടിയിട്ടുണ്ട്. യുക്രൈന് ഭീകരാക്രമണവുമായി ബന്ധമില്ലെന്നാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം. 

'400 അടിക്കുമെന്ന് പറഞ്ഞ ബിജെപി, തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെന്തേ ഇത്ര വെപ്രാളം'; ചോദ്യങ്ങളുമായി ഷാഫി പറമ്പിൽ

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

 

Latest Videos
Follow Us:
Download App:
  • android
  • ios