നേപ്പാളിൽ മണ്ണിടിച്ചിലിനെ തുടർന്ന് 2 ബസുകൾ നദിയിലേക്ക് മറിഞ്ഞു; 7 ഇന്ത്യക്കാർ ഉള്‍പ്പെടെ 60ലധികം പേരെ കാണാതായി
ആകെ 65 പേരാണ് രണ്ട് ബസിലായി ഉണ്ടായിരുന്നത്. ത്രിശൂലി നദിയിലേക്കാണ് ബസ് മറിഞ്ഞത്. നേപ്പാളിൽ മഴക്കെടുതി രൂക്ഷമായി തുടരുകയാണ്.
കാഠ്മണ്ഡു: നേപ്പാളിൽ മണ്ണിടിച്ചിലിനെ തുടർന്ന് രണ്ട് ബസുകൾ നദിയിലേക്ക് മറിഞ്ഞു. ഒരാൾ മരിച്ചു. ഏഴ് ഇന്ത്യക്കാർ ഉള്‍പ്പെടെ അറുപതിലധികം പേരെ കാണാതായെന്നാണ് റിപ്പോർട്ട്. മൂന്നു പേർ ബസിൽ നിന്നും ചാടി രക്ഷപ്പെട്ടു. ബാക്കിയുള്ളവരെ കണ്ടെത്താൻ രക്ഷാ പ്രവർത്തനം തുടരുകയാണ്.
നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ സംഭവത്തിൽ അതീവ ദുഖം രേഖപ്പെടുത്തി. രക്ഷാപ്രവർത്തനം ഊർജിതമാക്കാനും നിർദേശിച്ചു. ചിത്വാൻ ജില്ലയിലെ നാരായൺഘാട്ട് - മുഗ്ലിംങ് റോഡിൽ പുലർച്ചെ മൂന്നരയ്ക്കാണ് അപകടമുണ്ടായത്. തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് 100 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്. ആകെ 65 പേരാണ് രണ്ട് ബസിലായി ഉണ്ടായിരുന്നത്. കാഠ്മണ്ഡുവിലേക്കുള്ള എയ്ഞ്ചൽ ബസിൽ 24 പേരും നേപ്പാൾ തലസ്ഥാനത്ത് നിന്ന് ഗൗറിലേക്ക് പോവുകയായിരുന്ന ഗണപതി ഡീലക്സിൽ 41 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. ത്രിശൂലി നദിയിലേക്കാണ് ബസ് മറിഞ്ഞത്. നേപ്പാളിൽ മഴക്കെടുതി രൂക്ഷമായി തുടരുകയാണ്.
ഉത്തരേന്ത്യയിലും മഴക്കെടുതി രൂക്ഷമാണ്. ഉത്തർപ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 54 പേർ പ്രളയത്തിൽ മരിച്ചു. 10 ജില്ലകളിലായി 43 പേർക്ക് ഇടിമിന്നലേറ്റാണ് ജീവൻ നഷ്ടമായത്. അസമിൽ 26 ജില്ലകളിലായി 14 ലക്ഷം ആളുകളെയാണ് പ്രളയം ബാധിച്ചത്. ബ്രഹ്മപുത്ര നദിയുടെ ഒഴുക്ക് അപകട നിലയിലെത്തിയതോടെ രക്ഷാസേന ജാഗ്രതയിലാണ്. കനാൽ ബണ്ട് തകർന്നത് വെള്ളപ്പൊക്കത്തിനിടയാക്കിയ ഹരിയാനയിലെ ബവാനയിൽ ഇന്ന് ജലം ഇറങ്ങി തുടങ്ങി.
'എന്നെ കാണാൻ വരുന്നവർ ആധാർ കാർഡ് കൊണ്ടുവരണം, എന്തിനാണ് കാണുന്നതെന്ന് എഴുതിനൽകണം': കങ്കണ റണാവത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം