ലോകത്ത് 26 ലക്ഷത്തിലധികം കൊവിഡ് ബാധിതര്‍; ഭീതി ഉടൻ ഒഴിയില്ലെന്ന് ലോകാരോഗ്യ സംഘടന

കൊവിഡ് രോഗികൾ എട്ടരലക്ഷത്തോട് അടുക്കുകയാണ്. ബ്രിട്ടനിലും മരണസംഖ്യ ഉയരുകയാണ്. 763 പേരാണ് ഇന്നലെ മാത്രം മരിച്ചത്. 

more covid 19 cases in world

വാഷിംഗ്‍ടണ്‍: ലോകത്ത് കൊവിഡ് ബാധിതര്‍ വര്‍ധിക്കുന്നു. 26 ലക്ഷം പേര്‍ക്ക് രോഗവും 1,83,000 മരണങ്ങളുമാണ് ലോകത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. അമേരിക്കയില്‍ 24 മണിക്കൂറിനിടെ  2,219 പേര്‍ മരിച്ചു. ഇതോടെ ഇവിടെ ഇതുവരെ മരിച്ച ആളുകളുടെ എണ്ണം 47,000 കവിഞ്ഞു. രോഗബാധിതരുടെ എണ്ണം എട്ടരലക്ഷത്തോട് അടുക്കുകയാണ്. 

ബ്രിട്ടനിലും മരണസംഖ്യ ഉയരുകയാണ്. 763 പേരാണ് ഇന്നലെ മാത്രം മരിച്ചത്. ഇറ്റലിയിൽ മരണം കാൽലക്ഷം കടന്നു. ഇറ്റലിയിൽ 437 ഉം സ്പെയിനിൽ 435 ഉം പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഫ്രാൻസിൽ കഴിഞ്ഞ ദിവസം 544 പേർ മരിച്ചു. കൊവിഡ് ഭീതി ഉടൻ ഒഴിയില്ലെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം കൊവിഡ് പശ്ചാത്തലത്തിൽ  വിദേശ വിദ്യാർത്ഥികൾക്ക് ആശ്വാസം പകരുന്ന പുതിയ സാമ്പത്തിക
പാക്കേജ് കനേഡിയൻ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഒന്‍പത് ബില്യൺ ഡോളറിന്‍റെ സഹായമാണ് വിദ്യാർത്ഥികൾക്കായി നൽകുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios