കിർഗിസ്ഥാനിൽ വിദേശികൾക്ക് നേരെ ആക്രമണം; പുറത്തിറങ്ങരുതെന്ന് ഇന്ത്യന്‍ വിദ്യാർഥികൾക്ക് എംബസി നിർദേശം
നിലവില്‍ സ്ഥിതി ശാന്തമാണ്. എങ്കിലും ആക്രമണ സാധ്യതയുള്ളതിനാലാണ് താമസസ്ഥലങ്ങളില്‍ തന്നെ തുടരാന്‍ നിര്‍ദേശ നല്‍കിയതെന്ന് ഇന്ത്യന്‍ എംബസി.
ബിഷ്‌കെക്ക്: കിര്‍ഗിസ്ഥാനില്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കിര്‍ഗിസ്ഥാനിലെ ഇന്ത്യന്‍ എംബസി. താമസസ്ഥലങ്ങളില്‍ നിന്ന് പുറത്തിറങ്ങരുതെന്നാണ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് എംബസി നല്‍കിയിരിക്കുന്ന നിര്‍ദേശം. നിലവില്‍ സ്ഥിതിഗതികള്‍ ശാന്തമാണ്. എങ്കിലും ആക്രമണസാധ്യതയുള്ളതിനാലാണ് താമസസ്ഥലങ്ങളില്‍ തന്നെ തുടരാന്‍ നിര്‍ദേശ നല്‍കിയതെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. അടിയന്തര ഘട്ടങ്ങളില്‍ 0555710041 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
ദിവസങ്ങള്‍ക്ക് മുന്‍പ് ഈജിപ്ഷ്യന്‍ വിദ്യാര്‍ഥികളും പ്രദേശവാസികളും തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഇത് പിന്നീട് ഇന്ത്യന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് വിദ്യാര്‍ഥികള്‍ക്ക് നേരെ തിരിയുകയായിരുന്നു. വിദേശ വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലുകള്‍ക്കും വീടുകള്‍ക്കും നേരെയാണ് ആക്രമണം നടന്നത്. അക്രമത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായി മലയാളി വിദ്യാര്‍ഥിയായ പിയൂഷ് പറഞ്ഞു. ഭയം കാരണം പലരും ഹോസ്റ്റല്‍ വിട്ടു മറ്റ് താമസ സ്ഥലങ്ങളിലേക്ക് മാറിയതായും പിയൂഷ് പറഞ്ഞു.
എഞ്ചിനീയറിംഗ് വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കി