ട്രംപ് പ്രസിഡന്റാകുമ്പോൾ മെലാനിയക്ക് മറ്റൊരു പ്ലാൻ; മുഴുവൻ സമയം വൈറ്റ് ഹൗസിലുണ്ടാകില്ലെന്ന് റിപ്പോർട്ട്
എങ്കിലും വൈറ്റ് ഹൗസിലെ പ്രധാന പരിപാടികളിൽ പങ്കെടുക്കും. കഴിഞ്ഞ നാല് വർഷമായി മെലാനിയ ട്രംപ് ഫ്ലോറിഡയിൽ വലിയ സുഹൃദ് വലയം സൃഷ്ടിച്ചു. അതുകൊണ്ടുതന്നെ കൂടുതൽ സമയം ഫ്ലോറിഡയിൽ ചെലവഴിക്കും.
വാഷിംഗ്ടൺ: അടുത്ത നാല് വർഷം മെലാനിയ ട്രംപ് പ്രഥമ വനിത എന്ന നിലയിൽ മുഴുവൻ സമയം വൈറ്റ് ഹൗസിലുണ്ടാകില്ലെന്ന് റിപ്പോർട്ട്. ട്രംപ് പ്രസിഡന്റായി ചുമതലയേൽക്കുമ്പോൾ തന്റെ സ്ഥാനം എന്താരിയിരിക്കണമെന്നതിൽ മെലാനിയ ചർച്ച തുടരുകയാണെന്നും സിഎൻഎൻ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം 52കാരിയായ മെലാനിയ, സ്ഥാനമൊഴിയുന്ന പ്രഥമ വനിത ജിൽ ബൈഡനുമായുള്ള പരമ്പരാഗതവും പ്രതീകാത്മകവുമായ കൂടിക്കാഴ്ച ഒഴിവാക്കിയിരുന്നു.
ഓർമ്മക്കുറിപ്പുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് കൂടിക്കാഴ്ച ഒഴിവാക്കിയതെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. ഇത്തവണ എനിക്ക് ഉത്കണ്ഠയില്ല. എനിക്ക് കൂടുതൽ അനുഭവവും അറിവും ഉണ്ട്. ഞാൻ മുമ്പ് വൈറ്റ് ഹൗസിൽ ഉണ്ടായിരുന്നുവെന്നും മെലാനിയ അടുത്തിടെ തൻ്റെ പുസ്തകം പ്രൊമോട്ട് ചെയ്യുന്നതിനിടെ പറഞ്ഞിരുന്നു. പ്രഥമവനിതയെന്ന നിലയിൽ തൻ്റെ രണ്ടാമത്തെ കാലയളവിൽ ന്യൂയോർക്ക് സിറ്റിക്കും ഫ്ലോറിഡയിലെ പാം ബീച്ചിനുമിടയിൽ കൂടുതൽ സമയം ചെലവിടാനാണ് ആഗ്രഹിക്കുന്നത്.
Read More... മാറ്റ് ഗേറ്റ്സ് അറ്റോർണി ജനറൽ, മാർക്കോ റൂബിയോ പുതിയ വിദേശകാര്യ സെക്രട്ടറി; വിശ്വസ്തരെ ഒപ്പം നിര്‍ത്തി ട്രംപ്
എങ്കിലും വൈറ്റ് ഹൗസിലെ പ്രധാന പരിപാടികളിൽ പങ്കെടുക്കും. കഴിഞ്ഞ നാല് വർഷമായി മെലാനിയ ട്രംപ് ഫ്ലോറിഡയിൽ വലിയ സുഹൃദ് വലയം സൃഷ്ടിച്ചു. അതുകൊണ്ടുതന്നെ കൂടുതൽ സമയം ഫ്ലോറിഡയിൽ ചെലവഴിക്കും. ന്യൂയോർക്കിലെ ട്രംപ് ടവറിലും മെലാനിയയുണ്ടാകും. മകൻ ബാരൺ ട്രംപ് (18) ന്യൂയോർക്ക് സർവകലാശാലയിലാണ് പഠിക്കുന്നത്. മെലാനിയ ട്രംപിൻ്റെ ഭാവി ജീവിതത്തെക്കുറിച്ച് നേരത്തെയും അഭ്യൂഹം ഉയർന്നിരുന്നു. ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാൽ മെലാനിയ താമസം മാറുമെന്ന് ആക്‌സിയോസ് റിപ്പോർട്ട് ചെയ്തിരുന്നു.