അമേരിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയുടെ ഭാര്യ ഇന്ത്യക്കാരി; യുഎസിലും ഇന്ത്യയിലും താരമായ ഉഷയുടെ വിശേഷങ്ങൾ

2014 ൽ കെൻ്റക്കിയിൽ വിവാഹിതരായി. ഹിന്ദു ആചാര പ്രകാരമായിരുന്നു വിവാഹ ചടങ്ങുകൾ. ദമ്പതികൾക്ക് മൂന്ന് കുട്ടികളുണ്ട്.  വാൻസിന്റെ പ്രസിദ്ധമായ പുസ്തകം ഹിൽബില്ലി എലിജിക്കുവേണ്ടി വിവരങ്ങൾ സംഘടിപ്പിക്കാനും ഉഷ മുന്നിൽ നിന്നു.

Meet Indian Origin Usha Chilukuri Vance, Wife Of Trump's Vice President candidate

വാഷിംഗ്ടൺ: വരുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ഡൊണാൾഡ് ട്രംപ് വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി പ്രഖ്യാപിച്ച ജെഡി വാൻസിൻ്റെ ഭാര്യ ഉഷ ചിലുകുരി വാൻസ് ഇന്ത്യൻ വംശജയാണെന്നതിൽ രാജ്യത്തിന് അഭിമാനിക്കാനേറെ. ആന്ധ്രയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ദമ്പതികളുടെ മകളാണ് ഉഷ. ദേശീയ സ്ഥാപനത്തിലെ നിയമ വിദ​ഗ്ധയായ ജോലി ചെയ്യുന്ന ഉഷയുടെ അക്കാദമിക നേട്ടങ്ങളും അഭിമാനകരമാണ്. യേൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ചരിത്രത്തിൽ ബിരുദവും കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്ന് തത്ത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടി. സുപ്രീം കോടതി ജസ്റ്റിസുമാരായ ജോൺ റോബർട്ട്സിനും ബ്രെറ്റ് കവനോവിനും വേണ്ടി ക്ലർക്ക് ആയി നിയമരംഗത്ത് തിളങ്ങി. പിന്നീട് ഉഷയെ സുപ്രീം കോടതിയിലെ ക്ലർക്കായി നിയമിച്ചു.

യേൽ ജേണൽ ഓഫ് ലോ ആൻഡ് ടെക്നോളജിയുടെ മാനേജിംഗ് എഡിറ്ററായും ദി യേൽ ലോ ജേണലിൻ്റെ എക്സിക്യൂട്ടീവ് ഡെവലപ്‌മെൻ്റ് എഡിറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. യേലിലെ നാല് വർഷത്തെ സേവനത്തിന് ശേഷം, കേംബ്രിഡ്ജിൽ ഗേറ്റ്സ് ഫെല്ലോ ആയി പഠനം തുടർന്നു. ഇവിടെ നിന്ന് രാഷ്ട്രീയത്തിൽ സജീവമായി ഇടപെട്ടു. കേംബ്രിഡ്ജിൽ ഇടതുപക്ഷ, ലിബറൽ ആശയങ്ങളോടായിരുന്നു അഭിമുഖ്യം. 2014 ൽ ഡെമോക്രാറ്റായി. യേൽ ലോ സ്കൂളിൽ വെച്ചാണ് ഉഷയും ജെ ഡി വാൻസും ആദ്യമായി കണ്ടുമുട്ടിയത്.

Read More... ഞെട്ടിക്കുന്ന വീഡിയോ; മധ്യപ്രദേശില്‍ ക്ലാസ് എടുക്കുന്നതിനിടെ സീലിങ് ഫാന്‍ പൊട്ടി കുട്ടിയുടെ ദേഹത്ത് വീണു

2014 ൽ കെൻ്റക്കിയിൽ വിവാഹിതരായി. ഹിന്ദു ആചാര പ്രകാരമായിരുന്നു വിവാഹ ചടങ്ങുകൾ. ദമ്പതികൾക്ക് മൂന്ന് കുട്ടികളുണ്ട്.  വാൻസിന്റെ പ്രസിദ്ധമായ പുസ്തകം ഹിൽബില്ലി എലിജിക്കുവേണ്ടി വിവരങ്ങൾ സംഘടിപ്പിക്കാനും ഉഷ മുന്നിൽ നിന്നു.  2020-ൽ റോൺ ഹോവാർഡ് ഈ പുസ്തകം സിനിമയാക്കി. വാൻസിന്റെ രാഷ്ട്രീയ ജീവിതത്തിലും ഉഷ ശക്തമായ പിന്തുണ നൽകി.  2016-ലെയും 2022-ലെയും സെനറ്റ് പ്രചാരണങ്ങളിൽ സജീവമായിരുന്നു.  അപ്രതീക്ഷിതമായിട്ടാണ് യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഡോണാൾഡ് ട്രംപ് വൈസ് പ്രസിഡൻ്റായി ജെഡി വാൻസിനെ പ്രഖ്യാപിച്ചത്. അതോടെ ഉഷയും താരമായി. 

ഫ്ലോറിഡ സെനറ്റർ മാർക്കോ റൂബിയോ, നോർത്ത് ഡക്കോട്ട ഗവർണർ ഡഗ് ബേർഗം എന്നിവരെ പിന്തള്ളിയാണ് മുപ്പത്തൊൻപതുകാരനായ വാൻസിനെ ട്രംപ് സ്ഥാനാർഥിയാക്കിയത്. നേരത്തേ ട്രംപിന്റെ കടുത്ത വിമർശകനായിരുന്ന വാൻസ് ഇപ്പോൾ ശക്തനായ പിന്തുണക്കാരനാണ്. ഒഹായോയിലെ മിഡിൽടൗണിൽ ദരിദ്രകുടുംബത്തിൽ ജനിച്ചുവളർന്ന വാൻസ് യുഎസ് സൈനികനായി ഇറാഖിൽ ഉൾപ്പെടെ പ്രവർത്തിച്ചിട്ടുണ്ട്. 

Asianet News Live

Latest Videos
Follow Us:
Download App:
  • android
  • ios