ലങ്ക ചുവക്കുന്നു, ഇടതുനേതാവ് പ്രസിഡന്റ് പദവിയിലേക്ക്, റനിൽ വിക്രമസിംഗക്ക് തിരിച്ചടി
ആദ്യ റൗണ്ടിൽ 50 ശതമാനത്തിലേറെ വോട്ടുകൾ നേടിയാൽ മാത്രമാണ് വിജയി ആയി പ്രഖ്യാപിക്കുക.
കൊളംബോ: ശ്രീലങ്കയിൽ നാഷണൽ പീപ്പിൾസ് പവർ നേതാവ് അനുരാ കുമാര ദിസനായകെ പ്രസിഡന്റ് പദത്തിലേക്ക്. മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പാർട്ടിയായ ജനതാ വിമുക്തി പെരമുനയുടെ നേതാവാണ് അനുര കുമാര ദിസനായകെ. ഇതുവരെ എണ്ണിയ വോട്ടുകളുടെ 42 ശതമാനം അനുരാ കുമാര ദിസനായകെ നേടി. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ രണ്ടാം സ്ഥാനത്തും പ്രസിഡന്റ് റനിൽ വിക്രമസിംഗെ മൂന്നാം സ്ഥാനത്തുമാണ്. 75 ശതമാനം പോളിങ്ങാണ് ഇത്തവണ രേഖപ്പെടുത്തിയത്. ആദ്യ റൗണ്ടിൽ 50 ശതമാനത്തിലേറെ വോട്ടുകൾ നേടിയാൽ മാത്രമാണ് വിജയി ആയി പ്രഖ്യാപിക്കുക. ഒരു സ്ഥാനാർത്ഥിക്കും 50 ശതമാനം കിട്ടിയില്ല എങ്കിൽ രണ്ടാം വോട്ടുകൾ എണ്ണും. അങ്ങനെ വന്നാൽ ഫലപ്രഖ്യാപനം നീണ്ടേക്കും.