ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിൽ ജാമ്യത്തിലിറങ്ങി, അതേ വീട്ടിൽ ഭർത്താവും മരിച്ച നിലയിൽ

വീടിനുള്ളിൽ ഒരാൾ മരിച്ച് കിടക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് 40 കാരനായ നഥാനിയൽ റോളണ്ടിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Man accused of cutting his wifes throat is found dead at his south Fort Worth house in US

ടെക്സസ്: ഫെബ്രുവരിയിൽ ഫോർട്ട് വർത്തിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയായിരുന്ന നഥാനിയൽ റോളണ്ടിനെ മരിച്ച നിലയിൽ കണ്ടെത്തി.  ഒക്ടോബർ 7 ന് ഇയാളുടെ വീട്ടിലാണ് മൃതദേഹം കാണപ്പെട്ടത്.  ഫെബ്രുവരി 23ന് ആണ് നഥാനിയൽ റോളണ്ടിന്‍റെ ഭാര്യ മരിക്കുന്നത്. ഭാര്യ ആത്മഹത്യ ചെയ്തെന്ന് ഇയാൾ തന്നെയാണ് പൊലീസിൽ വിവരം അറിയിച്ചിത്. എന്നാൽ അന്വേഷണത്തിൽ  38 കാരിയായ എലിസബത്ത് റോളണ്ടിന്‍റെ മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി.

എന്നാൽ, ഫോറൻസിക് പരിശോധനയിലാണ് എലിസബത്തിന്‍റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. റോളണ്ടിന്റെ ഭാര്യയുടെ കയ്യിലുള്ള മുറിവ് കേസിൽ നിർണായക തെളിവായി മാറി. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് റോളണ്ട് അറസ്റ്റിലായത്. മാർച്ച് 5ന് ആണ് കൊലപാതക കുറ്റം ചുമത്തി പൊലീസ് പ്രതിയയെ അറസ്റ്റ് ചെയ്തത്. ജാമ്യവ്യവസ്ഥകൾ പാലിച്ചതിനാൽ  നഥാനിയൽ റോളണ്ട് അടുത്തിടെ ജയിലിൽ നിന്ന് മോചിതനായിരുന്നു. 

ഇതിനിടെ ഒക്ടോബർ 7ന് ഭാര്യയുടെ കൊലപാതകം നടന്നതായി കണ്ടെത്തിയ കാംഡൻ യാർഡ് ഡ്രൈവിലെ വീട്ടിൽ നഥാനിയലിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ ഒരാൾ മരിച്ച് കിടക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് 40 കാരനായ നഥാനിയൽ റോളണ്ടിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ  മരണത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഇതിനായി മെഡിക്കൽ എക്സാമിനർ ഓഫിസ് പോസ്റ്റ്‌മോർട്ടം നടത്തും.    

Read More : 

Latest Videos
Follow Us:
Download App:
  • android
  • ios