ഭയങ്കര തിരക്ക്, പരിചരിക്കാൻ സമയമില്ല, ഭർത്താവിന് രണ്ടാം വിവാഹത്തിന് എല്ലാ സൗകര്യവുമൊരുക്കി ​ഗായിക

ഭർത്താവിന്റെ ഏകാന്തത മാറ്റാനാണ് മറ്റൊരു വിവാഹം എന്ന ആശയത്തിലെത്തിയതെന്നും 42കാരിയായ ​ഗായിക പറഞ്ഞു. നേരത്തെ പേഴ്സനൽ മാനേജർ ആദം ഫാമിയായിരുന്നു ഇവരുടെ ആ​ദ്യഭർത്താവ്.

Malaysian singer azline arrifin find second wife for her husband

തിരക്ക് കാരണം ഭർത്താവിനെ പരിചരിക്കാൻ സമയമില്ലാത്തതിനാൽ ഭർത്താവിന് രണ്ടാമതും വിവാഹം കഴിയ്ക്കാൻ മുന്നിൽ നിന്ന് ​ഗായിക.  മലേഷ്യൻ ഗായിക അസ്‌ലിൻ അരിഫിനാണ് ഭർത്താവിന്റെ രണ്ടാം വിവാഹത്തിന് കർതൃസ്ഥാനം വഹിച്ചത്. കരിയറിലെ തിരക്കുകൾ കാരണം ഭർത്താവിന്റെ കാര്യങ്ങൾ ശ്രദ്ധിക്കാൻ പറ്റുന്നില്ലെന്നും അതുകൊണ്ടാണ് ഭർത്താവിന് പുതിയ പങ്കാളിയെ കണ്ടെത്തിയതെന്നും അവർ പറഞ്ഞു.

നാൽപ്പത്തിയേഴുകാരനായ വാൻ മുഹമ്മദ് ഹാഫിസാണ്  എസ്‌ലിന്റെ ഭർത്താവ്. 26കാരിയായ ഡോക്ടറെയാണ് പുതിയ വധുവായി കണ്ടെത്തിയത്. മാർച്ചിലായിരുന്നു വിവാഹം. ഇപ്പോൾ മൂന്ന് പേരും ഒരേ വീട്ടിലാണ് താമസിക്കുന്നതെന്നും ജീവിതം സന്തോഷകരമാണെന്നും ഇപ്പോഴും ഭർത്താവിനൊപ്പം സമയം ചെലവഴിക്കാറുണ്ടെന്നും അരിഫിൻ പറഞ്ഞു.  മലേഷ്യയിലെ തിരക്കേറിയ ​ഗായികയാണ് അരിഫിൻ. പ്രോ​ഗ്രാമുകളുടെ ഭാ​ഗമായി മിക്കപ്പോഴും വിവിധ രാജ്യങ്ങളിലായിരിക്കും. ഈ സമയമെല്ലാം ഭർത്താവ് വീട്ടിൽ തനിച്ചായിരിക്കുമെന്നും അരിഫിൻ പറ‍ഞ്ഞു.

Read More.... ബീഫ് വിവാദത്തിൽ വെട്ടിലായി കങ്കണ റണാവത്ത്; കിട്ടിയ അവസരം മുതലാക്കി കോൺഗ്രസ്

ഭർത്താവിന്റെ ഏകാന്തത മാറ്റാനാണ് മറ്റൊരു വിവാഹം എന്ന ആശയത്തിലെത്തിയതെന്നും 42കാരിയായ ​ഗായിക പറഞ്ഞു. നേരത്തെ പേഴ്സനൽ മാനേജർ ആദം ഫാമിയായിരുന്നു ഇവരുടെ ആ​ദ്യഭർത്താവ്. 2017ൽ വിവാഹ മോചിതയായി. പിന്നീട് നാല് വർഷം ആത്മീയ വഴിയിലായിരുന്നു. 2021ലായിരുന്നു വാൻ മുഹമ്മദ് ഹാഫിസാമുമായിട്ടുള്ള വിവാഹം. പിന്നീട് കലാരം​ഗത്ത് വീണ്ടും സജീവമായി.

Latest Videos
Follow Us:
Download App:
  • android
  • ios