Malayalam News Live: ഡോണൾഡ് ട്രംപിന് നേരെ വീണ്ടും ആക്രമണശ്രമം

Malayalam news live updates today 16 september 2024 latest news

അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനാർത്ഥി ഡോണൾഡ് ട്രംപിന് നേരെ വീണ്ടും ആക്രമണത്തിന് ശ്രമം. ഫ്ലോറിഡയിൽ ട്രംപ് ഗോൾഫ് കളിക്കുമ്പോഴാണ് സംഭവം. എന്നാൽ മറഞ്ഞിരുന്ന അക്രമിയെ വെടിവെയ്ക്കും മുൻപ് തന്നെ സീക്രറ്റ് സർവീസ് കീഴ്പ്പെടുത്തുകയായിരുന്നു. 58 വയസ്സുകാരനായ റയൻ വെസ്ലി റൗത്ത് ആണ് കസ്റ്റഡിയിൽ ഉള്ളത്. ഇയാളിൽ നിന്ന് AK 47 തോക്ക് കണ്ടെടുത്തു. അതേസമയം, താൻ സുരക്ഷിതനാണെന്ന് ട്രംപ് പറഞ്ഞു. ആർക്കും അപായമില്ലെന്നും വ്യക്തമാക്കി. 

8:08 AM IST

തിരുവോണ നാളിൽ തലസ്ഥാനത്ത് 2 വാഹനാപകടം; ഓണാഘോഷത്തിനിടയിലേക്ക് ബൈക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചതുൾപ്പെടെ 4 മരണം

തിരുവോണ നാളിൽ തിരുവനന്തപുരത്ത് രണ്ട് അപകടങ്ങളിലായി നാല് മരണം. വർക്കലയിൽ ബൈക്കുകൾ കൂട്ടിയിടിച്ചു മൂന്ന് യുവാക്കൾ മരിച്ചു. വർക്കല കുരയ്ക്കണ്ണി ജംഗ്ഷനിൽ രാത്രി പതിനൊന്നേകാലോടെയായിരുന്നു അപകടം. വർക്കല ഇടവ തോട്ടുമുഖം സ്വദേശികളായ അച്ചു എന്ന് വിളിക്കുന്ന ആനന്ദഭാസ്, ആദിത്യൻ, വർക്കല പുന്നമൂട് സ്വദേശി ജിഷ്ണു എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കു പറ്റിയ രണ്ട് പേരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

8:08 AM IST

മിഷേൽ ഷാജിയുടെ മരണം; 3 കാര്യങ്ങൾ അന്വേഷിക്കും,സുഹൃത്തിന്റെ മൊബൈലിൽ നിന്ന് ഡിലീറ്റ് ചെയ്ത സന്ദേശങ്ങൾ കണ്ടെത്തും

വിദ്യാർത്ഥിനിയായിരുന്ന മിഷേൽ ഷാജിയുടെ മരണത്തിൽ വീണ്ടും അന്വേഷണത്തിന് ക്രൈംബ്രാഞ്ച്. പൊലീസിന് വീഴ്ച പറ്റിയ 3
കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് അന്വേഷണ സംഘത്തിൻ്റെ ശ്രമം. മിഷേൽ ചാടിയത് ഏത് പാലത്തിൽ നിന്നാണെന്ന് വീണ്ടും വിലയിരുത്തും. സുഹൃത്തിന്റെ മൊബൈലിൽ നിന്ന് ഡിലീറ്റ് ചെയ്ത സന്ദേശങ്ങൾ വീണ്ടെടുക്കാനും ശ്രമിക്കും. മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം വീണ്ടും രം​ഗത്തെത്തിയിരുന്നു. 2017 മാർച്ച് അഞ്ചിനാണ് മിഷേൽ ഷാജിയെ കാണാതാകുന്നത്. മൃതദേഹം തൊട്ടടുത്ത ദിവസം കൊച്ചിക്കായലിൽ നിന്നും കണ്ടെത്തുകയായിരുന്നു.

8:07 AM IST

രഞ്ജിത്തിനെതിരായ ബലാത്സംഗക്കേസ്; ബംഗാളി നടിയുടെ രഹസ്യമൊഴി ഈയാഴ്ച എടുക്കും, രേഖപ്പെടുത്തുന്നത് ഓൺലൈൻ വഴി

സംവിധായകൻ രഞ്ജിത്തിനെതിരായ ബലാത്സംഗക്കേസിൽ പരാതിക്കാരിയായ ബംഗാളി നടിയുടെ രഹസ്യമൊഴി ഈയാഴ്ച രേഖപ്പെടുത്തും. കൊൽക്കത്തയിലെ ആലിപ്പൂർ സെഷൻസ് കോടതി മുമ്പാകെയാകും ഹാജരാകുക. അവിടെ നിന്ന് എറണാകുളത്തെ മജിസ്ട്രേറ്റ് കോടതിയിലേക്ക് ഓൺലൈൻ വഴിയാകും രഹസ്യ മൊഴി നൽകുക. കൊച്ചിയിൽ വന്ന് മൊഴി നൽകാൻ ബുദ്ധിമുട്ടാണെന്ന് പരാതിക്കാരി അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് പുതിയ ക്രമീകരണം. ഇതിനായുളള അനുമതി വാങ്ങിയ അന്വേഷണ സംഘം കൊച്ചിയിലെ കോടതി മുഖാന്തിരം  കൊൽക്കത്തയിലേക്ക് രേഖകൾ അയച്ചു. 
 
8:07 AM IST

24 മണിക്കൂർ നീണ്ട ആശങ്കയ്ക്ക് ആശ്വാസം; കാണാതായ യുവതിയേയും മക്കളേയും കണ്ടെത്തി,കൊല്ലത്തെ ​ഗാന്ധിഭവനിൽ സുരക്ഷിതർ

കുറ്റിപ്പുറം പൈങ്കണ്ണൂരിൽ കാണാതായ യുവതിയേയും മക്കളേയും കണ്ടെത്തി. കൊല്ലത്തു നിന്നാണ് മൂന്നു പേരേയും കിട്ടിയത്.  പൈങ്കണ്ണൂർ സ്വദേശി ഹസ്ന ഷെറിൻ (27) അഞ്ചും മൂന്നും വയസുള്ള രണ്ട് മക്കൾ എന്നിവരെയാണ് കാണാതായത്. മൂന്ന് പേരെയും ഇന്നലെ വൈകുന്നേരം മുതലാണ് കാണാതായത്. സംഭവത്തിൽ കുറ്റിപ്പുറം പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. 
 
8:07 AM IST

കൊല്ലം മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരി കാറിടിച്ച് മരിച്ച സംഭവം; ഒളിവിൽ പോയ യുവാവ് അറസ്റ്റിൽ

കൊല്ലം മൈനാഗപ്പള്ളി ആനൂർകാവിൽ സ്കൂട്ടർ യാത്രക്കാരി മരിച്ച സംഭവത്തിൽ കാറോടിച്ച കരുനാഗപ്പള്ളി സ്വദേശി അജ്മൽ പിടിയിൽ. ഒളിവിൽ പോയ അജ്മലിനെ പതാരത്ത് നിന്നാണ് ശാസ്താംകോട്ട പൊലീസ് പിടികൂടിയത്. ഇന്നലെയാണ് അജ്മൽ ഓടിച്ച കാറിടിച്ച് മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ മരിച്ചത്. റോഡിൽ തെറിച്ചു വീണ യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി അജ്മലും ഒപ്പമുണ്ടായിരുന്ന യുവ വനിതാ ഡോക്ടറും രക്ഷപ്പെടുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ശ്രീക്കുട്ടിയും പൊലീസ് കസ്റ്റഡിയിലാണ്. കുഞ്ഞുമോൾ സഞ്ചരിച്ച സ്കൂട്ടർ ഓടിച്ച ബന്ധു ഫൗസിയയും പരിക്കുകളോടെ ചികിത്സയിലാണ്. 

8:06 AM IST

നിപ സ്ഥിരീകരണം; മലപ്പുറം തിരുവാലിയിൽ അതീവ ജാഗ്രത, യുവാവിൻ്റെ റൂട്ട് മാപ്പ് ഇന്ന് പ്രസിദ്ധീകരിക്കും

നിപ സ്ഥിരീകരിച്ച മലപ്പുറം തിരുവാലിയിൽ ഇന്ന് ആരോഗ്യ വകുപ്പ് സർവേ തുടങ്ങും. വീടുകൾ കയറിയിറങ്ങി രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്താൻ വേണ്ടിയാണ് സർവേ. മരിച്ച വിദ്യാർത്ഥിയുടെ യാത്രയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് ഇന്ന് പ്രസിദ്ധീകരിക്കും. തിരുവാലി പഞ്ചായത്തിലെ 4, 5, 6,7 വാർഡുകളും സമീപത്തെ മമ്പാട് പഞ്ചായത്തിലെ ഏഴാം വാർഡും കണ്ടെയ്മെൻ്റ് സോണാക്കി ഇന്നലെ ജില്ലാ കലക്ടർ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സ്ഥലങ്ങളിൽ നിപ പ്രോട്ടോകോൾ പ്രകാരമുള്ള നിയന്ത്രങ്ങളും ഏർപെടുത്തിയിട്ടുണ്ട്. 

8:06 AM IST

എഡിജിപിയെ കൈവിടുമോ മുഖ്യമന്ത്രി? ദില്ലിയിൽ നിന്ന് തിരിച്ചെത്തി പിണറായി, വിജിലൻസ് അന്വേഷണത്തിൽ ഇന്ന് തീരുമാനം

എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന ഡിജിപിയുടെ ശുപാർശയിൽ ഇന്ന് തീരുമാന മുണ്ടായേക്കും. ഡിജിപിയുടെ ശുപാർശ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. ദില്ലിയിലായിരുന്ന മുഖ്യമന്ത്രി ഇന്നലെ തിരിച്ചെത്തിയിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച അൻവറിൻ്റെ ആരോപണങ്ങളാണ് വിജിലൻസിന് കൈമാറണമെന്ന് ഡിജിപി ശുപാർശ ചെയ്തത്. സർക്കാരിന് കൈമാറിയ ശുപാർശയിൽ ഇതേവരെ നടപടിയെടുത്തുരുന്നില്ല. 

8:08 AM IST:

തിരുവോണ നാളിൽ തിരുവനന്തപുരത്ത് രണ്ട് അപകടങ്ങളിലായി നാല് മരണം. വർക്കലയിൽ ബൈക്കുകൾ കൂട്ടിയിടിച്ചു മൂന്ന് യുവാക്കൾ മരിച്ചു. വർക്കല കുരയ്ക്കണ്ണി ജംഗ്ഷനിൽ രാത്രി പതിനൊന്നേകാലോടെയായിരുന്നു അപകടം. വർക്കല ഇടവ തോട്ടുമുഖം സ്വദേശികളായ അച്ചു എന്ന് വിളിക്കുന്ന ആനന്ദഭാസ്, ആദിത്യൻ, വർക്കല പുന്നമൂട് സ്വദേശി ജിഷ്ണു എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കു പറ്റിയ രണ്ട് പേരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

8:08 AM IST:

വിദ്യാർത്ഥിനിയായിരുന്ന മിഷേൽ ഷാജിയുടെ മരണത്തിൽ വീണ്ടും അന്വേഷണത്തിന് ക്രൈംബ്രാഞ്ച്. പൊലീസിന് വീഴ്ച പറ്റിയ 3
കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് അന്വേഷണ സംഘത്തിൻ്റെ ശ്രമം. മിഷേൽ ചാടിയത് ഏത് പാലത്തിൽ നിന്നാണെന്ന് വീണ്ടും വിലയിരുത്തും. സുഹൃത്തിന്റെ മൊബൈലിൽ നിന്ന് ഡിലീറ്റ് ചെയ്ത സന്ദേശങ്ങൾ വീണ്ടെടുക്കാനും ശ്രമിക്കും. മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം വീണ്ടും രം​ഗത്തെത്തിയിരുന്നു. 2017 മാർച്ച് അഞ്ചിനാണ് മിഷേൽ ഷാജിയെ കാണാതാകുന്നത്. മൃതദേഹം തൊട്ടടുത്ത ദിവസം കൊച്ചിക്കായലിൽ നിന്നും കണ്ടെത്തുകയായിരുന്നു.

8:07 AM IST:

സംവിധായകൻ രഞ്ജിത്തിനെതിരായ ബലാത്സംഗക്കേസിൽ പരാതിക്കാരിയായ ബംഗാളി നടിയുടെ രഹസ്യമൊഴി ഈയാഴ്ച രേഖപ്പെടുത്തും. കൊൽക്കത്തയിലെ ആലിപ്പൂർ സെഷൻസ് കോടതി മുമ്പാകെയാകും ഹാജരാകുക. അവിടെ നിന്ന് എറണാകുളത്തെ മജിസ്ട്രേറ്റ് കോടതിയിലേക്ക് ഓൺലൈൻ വഴിയാകും രഹസ്യ മൊഴി നൽകുക. കൊച്ചിയിൽ വന്ന് മൊഴി നൽകാൻ ബുദ്ധിമുട്ടാണെന്ന് പരാതിക്കാരി അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് പുതിയ ക്രമീകരണം. ഇതിനായുളള അനുമതി വാങ്ങിയ അന്വേഷണ സംഘം കൊച്ചിയിലെ കോടതി മുഖാന്തിരം  കൊൽക്കത്തയിലേക്ക് രേഖകൾ അയച്ചു. 
 
8:07 AM IST:

കുറ്റിപ്പുറം പൈങ്കണ്ണൂരിൽ കാണാതായ യുവതിയേയും മക്കളേയും കണ്ടെത്തി. കൊല്ലത്തു നിന്നാണ് മൂന്നു പേരേയും കിട്ടിയത്.  പൈങ്കണ്ണൂർ സ്വദേശി ഹസ്ന ഷെറിൻ (27) അഞ്ചും മൂന്നും വയസുള്ള രണ്ട് മക്കൾ എന്നിവരെയാണ് കാണാതായത്. മൂന്ന് പേരെയും ഇന്നലെ വൈകുന്നേരം മുതലാണ് കാണാതായത്. സംഭവത്തിൽ കുറ്റിപ്പുറം പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. 
 
8:07 AM IST:

കൊല്ലം മൈനാഗപ്പള്ളി ആനൂർകാവിൽ സ്കൂട്ടർ യാത്രക്കാരി മരിച്ച സംഭവത്തിൽ കാറോടിച്ച കരുനാഗപ്പള്ളി സ്വദേശി അജ്മൽ പിടിയിൽ. ഒളിവിൽ പോയ അജ്മലിനെ പതാരത്ത് നിന്നാണ് ശാസ്താംകോട്ട പൊലീസ് പിടികൂടിയത്. ഇന്നലെയാണ് അജ്മൽ ഓടിച്ച കാറിടിച്ച് മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ മരിച്ചത്. റോഡിൽ തെറിച്ചു വീണ യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി അജ്മലും ഒപ്പമുണ്ടായിരുന്ന യുവ വനിതാ ഡോക്ടറും രക്ഷപ്പെടുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ശ്രീക്കുട്ടിയും പൊലീസ് കസ്റ്റഡിയിലാണ്. കുഞ്ഞുമോൾ സഞ്ചരിച്ച സ്കൂട്ടർ ഓടിച്ച ബന്ധു ഫൗസിയയും പരിക്കുകളോടെ ചികിത്സയിലാണ്. 

8:06 AM IST: