അധ്യാപകനേയും 4 സഹപാഠികളെയും വെടിവെച്ച് കൊലപ്പെടുത്തി വിദ്യാർഥി, പിന്നാലെ ആത്മഹത്യ; സംഭവം അമേരിക്കയിലെ സ്കൂളിൽ

17 കാരിയായ പെൺകുട്ടിയാണ് വെടിയുതിർത്തതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ മാഡിസൺ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

Madison school shooting teen Shooter kills fellow students Teacher In US Then Found Dead

വാഷിങ്ടൺ: അമേരിക്കയിലെ സ്കൂളിലുണ്ടായ വെടിവെപ്പിൽ അക്രമിയായ വിദ്യാർത്ഥിയുൾപ്പടെ അഞ്ച് പേർക്ക് ദാരുണാന്ത്യം.
അമേരിക്കയിലെ വിസ്കോൺസിനിലെ സ്കൂളിലാണ് വെടിവെപ്പ് നടന്നത്.  6 പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ക്രിസ്മസ് അവധിക്ക് സ്കൂൾ അടയ്ക്കാനിരിക്കെയാണ് അമേരിക്കയെ ഞെട്ടിച്ച ആക്രമണം നടന്നത്.

വിസ്കോൺസിനിലെ  മാഡിസണിലുള്ള എബണ്ടന്‍റ് ലൈഫ് ക്രിസ്ത്യൻ സ്കൂളിലാണ് വിദ്യാർഥി തോക്കുമായെത്തി വെടിയുതിർത്തത്. കിന്‍റർഗാർഡൻ മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്കൂളിൽ 400 ഓളം കുട്ടികളാണ് പഠിക്കുന്നത്. കഴിഞ്ഞ ദിവസം സ്കൂളിലേക്കിത്തയ വിദ്യാർത്ഥി പെട്ടന്ന് കുട്ടികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. 17 കാരിയായ പെൺകുട്ടിയാണ് വെടിയുതിർത്തതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ മാഡിസൺ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

വെടിവപ്പ് നടന്നതറിഞ്ഞ് സകൂളിലെത്തുമ്പോൾ അക്രമിയടക്കം 3 പേരെ മരിച്ച നിലയിൽ കണ്ടെത്തിയെന്നും രണ്ട് പേർ ആശുപത്രിയിൽ വെച്ച് കൊല്ലപ്പെട്ടതായും മാഡിസൺ പൊലീസ് മേധാവി ഷോൺ ബാൺസ് അറിയിച്ചു. വെടിവെപ്പിന് ശേഷം വിദ്യാർഥി സ്വയം വെടിവെച്ച് ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും അക്രമിയായ വിദ്യാർത്ഥിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരികയാണെന്നും പൊലീസ് വ്യക്തമാക്കി. വെടിവെപ്പിന്  കാരണം എന്താണെന്ന് വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു.  

Read More : ജോർജിയയിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ 11 പേരും ഇന്ത്യാക്കാർ; വിഷവാതകം ശ്വസിച്ച് മരണമെന്ന് സംശയം

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056) 

Latest Videos
Follow Us:
Download App:
  • android
  • ios