Asianet News MalayalamAsianet News Malayalam

ലബനാൻ പിന്നാലെ യമൻ; ഹൂതി കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേലിന്റെ ശക്തമായ ആക്രമണം

നിരവധി യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് നടന്ന അതിശക്ത വ്യോമാക്രമണത്തിൽ വലിയ നാശനഷ്ടം ഉണ്ടായതായാണ് റിപ്പോർട്ട്. 

Lebanon followed by Yemen  Israel s heavy attack targeting Houthi centers
Author
First Published Sep 29, 2024, 10:41 PM IST | Last Updated Sep 29, 2024, 10:41 PM IST

ബെയ്റൂത്ത്: ലബനാൻ പിന്നാലെ യമനിലും ഇസ്രയേലിന്റെ ശക്തമായ ആക്രമണം. ഹൂതി കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആയിരുന്നു ആക്രമണം. ഹുദൈദ തുറമുഖത്ത് ഉഗ്ര സ്ഫോടനങ്ങൾ ഉണ്ടായി.  നിരവധി യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് നടന്ന അതിശക്ത വ്യോമാക്രമണത്തിൽ വലിയ നാശനഷ്ടം ഉണ്ടായതായാണ് റിപ്പോർട്ട്. 

പ്രധാന ഹൂതി കേന്ദ്രങ്ങളിലും തുറമുഖത്തും കനത്ത ബോംബിങ് നടന്നു.  ഹൂതികൾക്ക് ഇറാനിൽ നിന്ന് എത്തുന്ന ആയുധം സംഭരിച്ച കേന്ദ്രങ്ങൾ തകർത്തെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. ഇസ്രയേലിന് എത്താൻ ആവാത്ത ഒരിടവും ഇല്ലെന്ന് ശത്രുക്കൾ മനസിലാക്കണമെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു. ലബനനിലും ആക്രമണം തുടരുകയാണ്. ഇന്ന്  24 പേർ കൂടി കൊല്ലപ്പെട്ടു.

ലെബനോൻ തലസ്ഥാനമായ ബെയ്റൂത്തിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്‍ബുല്ല നേതാവ് ഹസൻ നസ്റല്ല കൊല്ലപ്പെട്ടതായി സംഘടന സ്ഥിരീകരിച്ചിരുന്നു. നേരത്തെ ആക്രമണം നടത്തി ഹസൻ നസ്റല്ലയെ വധിച്ച വിവരം ഇസ്രയേൽ സൈന്യം പുറത്തുവിട്ടിരുന്നു. മണിക്കൂറുകൾക്ക് ശേഷം ഹിസ്‍ബുല്ലയും ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു. ഇസ്രയേലിനെതിരായ പോരാട്ടം തുടരുമെന്നും ഹിസ്‍ബുല്ല അറിയിച്ചിട്ടുണ്ട്.

ലബനോനിലും പശ്ചിമേഷ്യയിലും ഏറ്റവും സ്വാധീനമുളള സായുധ സംഘടനയായി മാറിയ ഹിസ്‍ബുല്ലയ്ക്കും, സംഘടനയ്ക്ക് എല്ലാ പിന്തുണയും നൽകുന്ന ഇറാനും കനത്ത തിരിച്ചടിയാണ് ഹസൻ നസ്റല്ലയുടെ കൊലപാതകം. സംഭവത്തെ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമേനി ശക്തമായി അപലപിച്ചിട്ടുണ്ട്. നസ്‍റുല്ലയുടെ കൊലപാതകത്തിൽ ഹമാസും അപലപിച്ചിട്ടുണ്ട്. സാധരണ ജനങ്ങലെ ലക്ഷ്യമിട്ട് ഭീകരാക്രമണമാണ് ഇസ്രയേൽ നടത്തുന്നതെന്ന് ഹമാസ് ആരോപിച്ചു. 

അബ്ബാസ്-അൽ-മുസാവി കൊല്ലപ്പെട്ടപ്പോൾ 1992ൽ 32 ആം വയസിൽ നേതൃത്വം ഏറ്റെടുത്താണ് ഹിസ്ബുല്ലയുടെ തലപ്പത്തേക്ക് ഷെയിഖ് ഹസൻ നസ്റല്ല എത്തിയത്.  18 വർഷമായി ഇസ്രയേൽ ഹസൻ നസ്റല്ലയെ കൊലപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. ലെബനനിൽ വ്യോമാക്രമണം കടുപ്പിക്കുകയാണ് ഇസ്രായേൽ. തെക്കൻ ബെയ്റൂത്തിൽൽ കഴിഞ്ഞ ദിവസം നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ ഹിസ്ബുല്ല തലവൻ നസ്റല്ലയുടെ മകൾ സൈനബ് നസ്റല്ല കൊല്ലപ്പെട്ടതായും ദേശീയ-അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

കൃത്യമായ ലൊക്കേഷനും സമയവും വരെ ചോർത്തി, നസ്റല്ല ഭൂ​ഗർഭ അറയിലെന്ന വിവരം നൽകിയത് ഇറാനിയൻ ചാരനെന്ന് റിപ്പോർട്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios