ചാൾസ് മുന്നാമൻ രാജാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, സ്ഥിരീകരിച്ച് ബക്കിംഗ്ഹാം കൊട്ടാരം

വെയിൽസ് രാജകുമാരി കൂടിയായ മരുമകൾ കെയ്റ്റ് കാതറിൻ കഴിഞ്ഞയാഴ്ച ശസ്ത്രക്രിയ നടത്തിയ ലണ്ടനിലെ സ്വകാര്യ ആശുപത്രിയിലാകും ചാൾസ് മൂന്നാമന്‍റെയും ശസ്ത്രക്രിയ നടത്തുക

King Charles admitted for prostate treatment at same hospital where Kate is recovering asd

ലണ്ടൻ: ചാൾസ് മൂന്നാമൻ രാജാവിനെ ലണ്ടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇക്കാര്യം ബക്കിംഗ്ഹാം കൊട്ടാരം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രോസ്റ്റേറ്റ് ഗ്രന്ഥി വലുതായതിനെ തുടർന്നുള്ള ശസ്ത്രക്രിയക്കാണ് ചാൾസ് രാജാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ബക്കിംഗ്ഹാം കൊട്ടാരം അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ രാജാവിനെ ചികിത്സയ്ക്കായി ലണ്ടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അദ്ദേഹത്തിന്‍റെ ചികിത്സാ വിവരം അന്വേഷിക്കുന്നവർക്കും, രോഗം വേഗം സുഖമാകാൻ പ്രാർത്ഥിക്കുന്നവർക്കും കൊട്ടാരം അധികൃതർ നന്ദി അറിയിച്ചിട്ടുണ്ട്.

19 പദ്ധതികൾ, 4500 കോടിയുടെ നിക്ഷേപം! കേരളത്തിൽ വമ്പൻ നിക്ഷേപം പ്രഖ്യാപിച്ച് ഐഎസ്എസ്കെ, ക്രിക്കറ്റിന് 1200 കോടി

വെയിൽസ് രാജകുമാരി കൂടിയായ മരുമകൾ കെയ്റ്റ് കാതറിൻ കഴിഞ്ഞയാഴ്ച ശസ്ത്രക്രിയ നടത്തിയ ലണ്ടനിലെ സ്വകാര്യ ആശുപത്രിയിലാകും ചാൾസ് മൂന്നാമന്‍റെയും ശസ്ത്രക്രിയ നടത്തുകയെന്നാണ് വിവരം. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ചാൾസ് രാജാവ് മരുമകളെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. ഇത് തന്‍റെ ചികിത്സയുടെ കാര്യത്തിനും കൂടിയായിരുന്നെന്നാണ് വ്യക്തമാകുന്നത്. ശസ്ത്രക്രിയയുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ശസ്ത്രക്രിയക്ക് ശേഷം ചാൾസ് മൂന്നാമൻ എത്രനാൾ ആശുപത്രിയിൽ തുടരുമെന്നും ഇതുവരെ അറിവായിട്ടില്ല. ലണ്ടൻ സെൻട്രൽ ഹോസ്പിറ്റലിൽ ശസ്ത്രക്രിയക്ക് ചാൾസ് രാജാവിനെ പ്രവേശിപ്പിച്ചപ്പോൾ കാമില രാജ്ഞിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. വരും ദിവസങ്ങളിൽ ചാൾസ് മൂന്നാമന്‍റെ ശസ്ത്രക്രിയ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് വ്യക്തമാകുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ 13 ദിവസത്തെ ചികിത്സക്ക് ശേഷം കെയ്റ്റ് രാജകുമാരി കഴിഞ്ഞ ദിവസം ആശുപത്രി വിട്ടിരുന്നു. ഉദര സംബന്ധമായ ശസ്ത്രക്രിയ്ക്കാണ് രാജകുമാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ കെയ്റ്റ് രാജകുമാരിയുടെ അസുഖം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ കൊട്ടാരം അധികൃതർ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഇക്കഴിഞ്ഞ ക്രിസ്മസിന് ശേഷം കെയ്റ്റ് പൊതു പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയപ്പോഴും ചികിത്സ കഴിഞ്ഞ് മടങ്ങിയപ്പോഴും മാധ്യമങ്ങളോട് പ്രതികരിക്കാൻ കെയ്റ്റ് തയ്യാറായിരുന്നില്ല.

Latest Videos
Follow Us:
Download App:
  • android
  • ios