കൊവിഡ് പ്രതിരോധം: കേരളത്തെ മാതൃകയാക്കണമെന്ന് പാക് മാധ്യമം

കൊവിഡിനെതിരായ കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ലോകമെമ്പാടും പ്രശംസിക്കപ്പെടുകയാണ്. വിവിധ അന്തര്‍ദേശീയ മാധ്യമങ്ങള്‍ കേരളത്തിന്റെ ആരോഗ്യ സാമൂഹ്യ പ്രവര്‍ത്തനങ്ങളെ എടുത്തുപറഞ്ഞിരുന്നു. 

 

Kerala should be modeled in covid preventive actions pakistan news paper dawn

ദില്ലി: കൊവിഡിനെതിരായ കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ലോകമെമ്പാടും പ്രശംസിക്കപ്പെടുകയാണ്. വിവിധ അന്തര്‍ദേശീയ മാധ്യമങ്ങള്‍ കേരളത്തിന്റെ ആരോഗ്യ സാമൂഹ്യ പ്രവര്‍ത്തനങ്ങളെ എടുത്തുപറഞ്ഞിരുന്നു. കേരളം കൊവിഡിന് മുമ്പ് തന്നെ നേടിയ മികവുറ്റ സംവിധാനങ്ങളും ആഗോള തലത്തില്‍ ഇപ്പോള്‍  ചര്‍ച്ചചെയ്യപ്പെടുകയാണ്. ഇപ്പോഴിതാ പാക് മാധ്യമമായ ഡോണും കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചുകൊണ്ട് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുകയാണ്.

കൊവിഡിനെതിരായ പ്രവര്‍ത്തനങ്ങളില്‍ ലോകത്ത് തന്നെ വേറിട്ടുനില്‍ക്കുകയാണ് കേരളമെന്ന് പാക്കിസ്ഥാനിലെ മുന്‍നിര പത്രമായ ഡോണ്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. സാമൂഹിക-ജനാധിപത്യ, ക്ഷേമാധിഷ്ഠിതമായ പ്രവര്‍ത്തനങ്ങളില്‍ കേരളത്തിന്റെ ട്രാക്ക് റെക്കോര്‍ഡ് വളരെ പ്രസിദ്ധമാണ്. സാര്‍വത്രിക സാക്ഷരത (95 ശതമാനത്തിന് മുകളില്‍), പൊതുജനാരോഗ്യം (72 വയസിന് മുകളിലുള്ള ആയുര്‍ദൈര്‍ഘ്യം), പ്രത്യുല്‍പാദന ആരോഗ്യം (ശിശുമരണനിരക്ക് 1,000 ന് 12 ല്‍ താഴെ) എന്നിങ്ങനെയുള്ള മാനവവികസന സൂചികകള്‍ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ശിശുമരണനിരക്ക് സൂചിക ദക്ഷിണേഷ്യയില്‍ തന്നെ മികച്ചതാണെന്നാണ് ഡോണ്‍ ലേഖനത്തില്‍ വ്യക്തമാക്കുന്നത്.

കൊവിഡ് ലോകത്തെ വിഴുങ്ങിയപ്പോള്‍ കേരളത്തില്‍ മരണം വെറും നാലില്‍ ഒതുക്കാന്‍ കഴിഞ്ഞു. കൊവിഡിനെതിരായ പ്രവര്‍ത്തനത്തില്‍ കേരളത്തിലെ തദ്ദേശസ്ഥാപനങ്ങള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, തുടങ്ങി കേരളത്തിന്റെ വികേന്ദ്രീകൃത സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങളും അതിന്റെ ഏകോപനം നടത്തുന്ന രാഷ്ട്രീയ ഭരണ സംവിധാനങ്ങളെയും എടുത്തുപറയുന്ന ലേഖനത്തില്‍ കേരളാ മോഡല്‍ പാക്കിസ്ഥാന്റെ സാഹചര്യത്തില്‍ കാലിക പ്രാധാന്യമുള്ളതാണെന്നും പറയുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios