ബോയിംഗ് വിമാന നിർമ്മാണം; പിഴവ് ചൂണ്ടിക്കാട്ടിയ വിസിൽബ്ലോവർ ജോൺ ബാർനെറ്റിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

ഗുണനിലവാരം കുറഞ്ഞ വസ്തുക്കള്‍ സമ്മര്‍ദ്ദവും മൂലം കാലതാമസം ഒഴിവാക്കാനായി തൊഴിലാളികള്‍ വിമാന നിര്‍മ്മാണത്തില്‍ ഉപയോഗിച്ചെന്ന് അദ്ദേഹം വെളിപ്പെടുത്തി.

John Barnett the Boeing whistlebloweris found shot dead

യുഎസിൽ ബോയിംഗ് വിസിൽബ്ലോവർ, ജോൺ ബാർനെറ്റിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വിമാന നിർമ്മാണത്തിലെ പിഴവുകള്‍ അവഗണിക്കാനുള്ള ബോയിംഗ് വിമാന കമ്പനിയുടെ നീക്കത്തിനെതിരെ ശക്തമായി രംഗത്ത് വന്നയാളാണ് ജോൺ ബാർനെറ്റ്. സ്വന്തം വാഹനത്തില്‍ വെടിയേറ്റ് മരിച്ച നിലയിലാണ് അദ്ദേഹത്തിന്‍റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയത്.  AIR21 കേസുമായി ബന്ധപ്പെട്ട് അദ്ദേഹം തന്‍റെ അഭിഭാഷകനുമായി സംസാരിക്കാന്‍ സമയം നിശ്ചയിച്ചിരുന്നു. എന്നാല്‍, കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അദ്ദേഹത്തെ സൗത്ത് കരോലിനയിലെ ചാൾസ്റ്റണിലുള്ള ഒരു ഹോട്ടലിന്‍റെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന സ്വന്തം വാഹനത്തിനുള്ളില്‍ വേടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. 62 കാരനായ ജോൺ ബാർനെറ്റ് മാർച്ച് 9 നാണ് സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തതെന്നും കേസ് പോലീസ് അന്വേഷിക്കുകയാണെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. 

ആ പേര് എന്‍റെത്! മകൾക്ക് കണ്ടുവച്ച പേര് അനിയത്തി അടിച്ച് മാറ്റിയെന്ന് സഹോദരി; തര്‍ക്കത്തില്‍ ഇടപെട്ട് സോഷ്യല്‍

ജോൺ ബാർനെറ്റ് 2017-ൽ വിരമിക്കുന്നതുവരെ 32 വർഷത്തോളം ബോയിംഗിൽ ജോലി ചെയ്തിരുന്നു. ബോയിംഗ് കമ്പനിക്കെതിരെ വിസിൽബ്ലോവർ കേസില്‍ ജോൺ ബാർനെറ്റ് തെളിവ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം പ്രശസ്തനായതും. ജോൺ ബാർനെറ്റിന്‍റെ മരണത്തില്‍ ബോയിംഗ് അഗാത ദുഖം രേഖപ്പെടുത്തി. 2010 മുതൽ  ബോയിംഗിന്‍റെ ചാൾസ്റ്റൺ പ്ലാന്‍റിൽ ക്വാളിറ്റി മാനേജരായിരുന്നു ജോൺ. ഈ പ്ലാന്‍റിാണ് ബോയിംഗ് തങ്ങളുടെ ദീർഘദൂര റൂട്ടുകളിൽ ഉപയോഗിക്കുന്ന അത്യാധുനിക വിമാനമായ  787 ഡ്രീംലൈനർ നിര്‍മ്മിക്കുന്നത്. ജോലി സ്ഥലത്തെ സമ്മർദ്ദം ഏറിയപ്പോള്‍ ചാൾസ്റ്റൺ പ്ലാന്‍റിലെ തൊഴിലാളികള്‍ വിമാനത്തില്‍ ഗുണനിലവാരം കുറഞ്ഞ ഭാഗങ്ങള്‍ ബോധപൂര്‍വ്വം ഘടിപ്പിച്ചു. ഈ തട്ടിപ്പ് കണ്ടെത്തിയ ജോണ്‍, അത് വെളിപ്പെടുത്തുകയായിരുന്നു. ഗുണ നിലവാരം കുറഞ്ഞ ഉപകണങ്ങള്‍ കാരണം വിമാനത്തിലെ നാലിൽ ഒന്ന് ശ്വസന മാസ്കുകൾ അടിയന്തിര സാഹചര്യങ്ങളിൽ പ്രവർത്തിക്കില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. ബോയിംഗ് ഈ ആരോപണം തള്ളി. ലോകത്തിലെ വിവിധ വിമാന കമ്പനികള്‍ ബോയിംഗിന്‍റെ 787 ഡ്രീംലൈനർ ഉപയോഗിക്കുന്നുണ്ട്. 

'ഫാമിലി ട്രീ'യുണ്ടാക്കാന്‍ കുടുംബാംഗങ്ങളുടെ ഡിഎന്‍എ പരിശോധിച്ച് അമ്മ; 26 -കാരി ഞെട്ടി, തന്‍റെ അച്ഛന്‍ !

ബിബിസിയോടുള്ള ഒരു അഭിമുഖത്തില്‍, ഗുണനിലവാരം കുറഞ്ഞ വസ്തുക്കള്‍ സമ്മര്‍ദ്ദവും മൂലം കാലതാമസം ഒഴിവാക്കാനായി തൊഴിലാളികള്‍ വിമാന നിര്‍മ്മാണത്തില്‍ ഉപയോഗിച്ചെന്ന് അദ്ദേഹം വെളിപ്പെടുത്തി. മാത്രമല്ല,  787-ൽ ഘടിപ്പിക്കേണ്ട എമർജൻസി ഓക്‌സിജൻ സംവിധാനങ്ങള്‍ പരിശോധനയില്‍ 25 ശതമാനവും പരാജയപ്പെട്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.  2017 ല്‍ യുഎസ് റെഗുലേറ്ററായ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ നടത്തിയ പരിശോധനയില്‍ ജോണിന്‍റെ വാദങ്ങള്‍ ആശങ്ക ഉയര്‍ത്തുന്നതാണെന്ന് വ്യക്തമാക്കി. പിന്നാലെ ബോയിംഗ് പരിഹാര നടപടികൾക്കായി ഉത്തവിട്ടു. ചില ഉപകരണങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്നും കമ്പനി വ്യക്തമാക്കി. എന്നാല്‍ കമ്പനിയില്‍ നിന്നും വിരമിച്ച ശേഷം ജോണ്‍, ബോയിംഗിനെതിരെ കേസ് നല്‍കി. കമ്പനിയുടെ ഗുരുതര ഗുണനിലവാര പ്രശ്നം ചൂണ്ടിക്കാണിച്ചതിന്‍റെ പേരില്‍ തന്നെ വ്യക്തപരമായി അപകീര്‍ത്തിപ്പെടുത്താനും ജോലി തടസപ്പെടുത്താനും ബോയിംഗ് ശ്രമിച്ചെന്ന് അദ്ദേഹം ആരോപിച്ചു. ഈ ആരോപണങ്ങളും ബോയിംഗ് നിഷേധിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനായി അദ്ദേഹം തന്‍റെ അഭിഭാഷകനെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിരുന്നു. ഇതിനിടെയാണ് ജോണിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോണിന്‍റെ ആത്മഹത്യയില്‍ അന്വേഷണം വേണമെന്ന് റോബര്‍ട്ട് എഫ് കെന്നഡി ജൂനിയറിനെ പോലുള്ളവര്‍ ആവശ്യപ്പെട്ട് രംഗത്തെത്തി. 

'എന്‍റെ മുത്തച്ഛൻ, നന്ദി...' എന്ന് യുവതി; മുംബൈയിൽ ബസ് ഡ്രൈവർമാർക്ക് ബിസ്ക്കറ്റ് നൽകുന്ന അപ്പൂപ്പന്‍റെ വീഡിയോ!
 

Latest Videos
Follow Us:
Download App:
  • android
  • ios