മോദിക്ക് അടുത്തേക്ക് വന്ന് പുറത്ത് തട്ടി ബൈഡന്‍; ജി7 ഗ്രൂപ്പ് ഫോട്ടോ വേളയില്‍ സംഭവിച്ചത് - വീഡിയോ
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദിയുടെ അടുത്തേക്ക് ജോ ബൈഡൻ നടക്കുന്നതായി വീഡിയോയില്‍ കാണാം.
എൽമാവു: ജി 7 ഉച്ചകോടിയിൽ (G7 summit) ഗ്രൂപ്പ് ഫോട്ടോയെടുക്കുന്നതിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ( Prime Minister Narendra Modi) യുഎസ് പ്രസിഡന്റ് ജോ ബൈഡനും (US President Joe Biden) തമ്മിലുള്ള സൗഹൃദ നിമിഷങ്ങള്‍ വൈറലാകുന്നു. ഇന്ത്യൻ പ്രധാനമന്ത്രിയുടെ അടുത്തേക്ക് ചെന്നു, അദ്ദേഹത്തിന്റെ തോളിൽ തട്ടി, ബൈഡനും മോദിയും സൗഹൃദം പങ്കിടുന്നതാണ് വീഡിയോയില്‍ ഉള്ളത്.
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദിയുടെ അടുത്തേക്ക് ജോ ബൈഡൻ നടക്കുന്നതായി വീഡിയോയില്‍ കാണാം. പ്രധാനമന്ത്രി തിരിഞ്ഞു നോക്കിയതും ഇരുവരും പരസ്പരം അഭിവാദ്യം ചെയ്യുന്നതും കാണാമായിരുന്നു. ജി 7 ഉച്ചകോടിയിൽ ബൈഡൻ പ്രധാനമന്ത്രി മോദിയുടെ അടുത്തേക്ക് വന്ന് സൗഹൃദം പങ്കുവച്ചത്. ഏറെ കൗതുകമുളള കാഴ്ചയായാണ് സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത്.
മേയിൽ നടന്ന ക്വാഡ് ഉച്ചകോടിയിൽ, ഇരു നേതാക്കളും കൂടികാഴ്ച നടത്തിയിരുന്നു. ഇന്ത്യ-യുഎസ് പങ്കാളിത്തം ഉയർന്ന തലത്തിലേക്ക് കൊണ്ടുപോകാനുള്ള കാഴ്ചപ്പാട് പിന്തുടരാനും ഇരു നേതാക്കളും അന്ന് ധാരണയിലെത്തി. ജർമ്മനിയിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ക്ഷണിക്കപ്പെട്ട അഞ്ച് പങ്കാളി രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നു.
ബൈഡനെ കൂടാതെ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഉൾപ്പെടെയുള്ള ഗ്രൂപ്പിലെ പ്രമുഖ നേതാക്കളുമായി പ്രധാനമന്ത്രി മോദി ചര്‍ച്ച നടത്തിയിരുന്നു.
എൽമാവുവിലെ ഉച്ചകോടിയുടെ രണ്ടാം ദിവസം, ജി 7 രാഷ്ട്രത്തലവന്മാരുടെയും സർക്കാരിന്റെയും പ്രധാന ശ്രദ്ധ ഉക്രെയ്നിനുള്ള തുടർ പിന്തുണയായിരിക്കും. ജി 7 പരിപാടിക്ക് പുറമേ, ഉച്ചകോടിയുടെ ഭാഗമായി പങ്കെടുക്കുന്ന ചില രാജ്യങ്ങളിലെ നേതാക്കളുമായി പ്രധാനമന്ത്രി മോദി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തും.