ഗാസ അതിര്‍ത്തിയിൽ നിന്ന് പിന്മാറണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെട്ട് അമേരിക്ക

പുതിയ വെടിനിര്‍ത്തല്‍ കരാറിന്‍റെ അടിസ്ഥാനത്തിൽ പിന്മാറ്റം അനിവാര്യമെന്നാണ് ജോ ബൈഡൻ വിശദമാക്കിയിരിക്കുന്നത്

Joe Biden states importance of removing remaining obstacles blocking agreement with Hamas for ceasefire and hostage release deal in gaza

ന്യൂയോർക്ക്: ഗാസ അതിര്‍ത്തിയിൽ നിന്ന് പിന്മാറണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെട്ട് അമേരിക്ക. പുതിയ വെടിനിര്‍ത്തല്‍ കരാറിന്‍റെ അടിസ്ഥാനത്തിൽ പിന്മാറ്റം അനിവാര്യമെന്നാണ് ജോ ബൈഡൻ വിശദമാക്കിയിരിക്കുന്നത്. ആവശ്യം ഇസ്രയേൽ അംഗികരിച്ചേക്കുമെന്നാണ് വിലയിരുത്തൽ. ബുധനാഴ്ച ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോടാണ് ഇക്കാര്യം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വിശദമാക്കിയത്. ഹമാസുമായി ധാരണയിലെത്തുന്നതിനുള്ള പ്രതിബന്ധങ്ങളെ നീക്കുന്നതിനേക്കുറിച്ചാണ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് കൂടി പങ്കെടുത്ത സംസാരത്തിൽ ജോ ബൈഡൻ വ്യക്തമാക്കിയതെന്നാണ് വൈറ്റ് ഹൌസ് വിശദമാക്കിയത്. 

ഇസ്രയേലിനെ പ്രതിരോധിക്കാനുള്ള സന്നദ്ധത വ്യക്തമാക്കിയാണ് ഇക്കാര്യം ജോ ബൈഡൻ വിശദമാക്കിയതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഹമാസ് അനുകൂല ആക്രമണങ്ങളിൽ ഇസ്രയേലിനെ അമേരിക്ക പ്രതിരോധിക്കുമെന്നും വൈറ്റ് ഹൌസ് വിശദമാക്കി. മധ്യേഷ്യയിലേക്കുള്ള അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻറെ സന്ദർശനം അവസാനിച്ചതിന് പിന്നാലെയാണ് ഇസ്രയേൽ പ്രധാനമന്ത്രിയോടെ ബൈഡൻ വെടിനിർത്തലിന്റെ അവശ്യകത വിശദമാക്കിയത്. തിങ്കളാഴ്ച അമേരിക്ക മുന്നോട്ട് വച്ച വെടിനിർത്തൽ ധാരണയ്ക്ക് ഇസ്രയേൽ സമ്മതം അറിയിച്ചതായി ആന്റണി ബ്ലിങ്കൻ വിശദമാക്കിയിരുന്നു. ബെഞ്ചമിൻ നെതന്യാഹുവുമായി ജെറുസലേമിൽ നടന്ന ചർച്ചകൾക്കൊടുവിലായിരുന്നു ഇത്. 

എന്നാൽ ഫിലാഡൽഫി ഇടനാഴിയിൽ നിന്ന് ഇസ്രായേൽ സൈനികരെ പിൻവലിക്കാൻ യുഎസ് നിർദ്ദേശം വ്യവസ്ഥ ചെയ്തിട്ടുണ്ടോ എന്ന് മിസ്റ്റർ ബ്ലിങ്കെൻ അന്തർ ദേശീയ മാധ്യമങ്ങളോട് സ്ഥിരീകരിച്ചിട്ടില്ല.  യുഎസ്, ഇസ്രയേൽ, ഈജിപ്ത്, ഖത്തർ മാധ്യസ്ഥത്തിൽ വെടിനിർത്തൽ ചർച്ചകളുടെ അടുത്ത റൌണ്ട് കെയ്റോയിൽ നടക്കാനിരിക്കെയാണ് വൈറ്റ് ഹൌസിന്റെ പ്രതികരണം. 

നേരത്തെ ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കാനും ബന്ദികളെ വിട്ടയ്ക്കാനുമുള്ള ഏറ്റവും മികച്ചതും മിക്കവാറും അവസാനത്തേതുമായ അവസരമാണ് നിലവിലുള്ളതെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ പ്രതികരിച്ചിരുന്നു. ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗുമായുള്ള കൂടിക്കാഴ്ചയിലാണ്  അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ഇക്കാര്യം വിശദമാക്കിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios