'പനീർ, ചോറ്, ചെറുപയർ... ഉഷയുടെ കുക്കിങ് പൊളി, ഇന്ത്യന്‍ വെജ് ഇഷ്ടപ്പെട്ടാൽ ഇറച്ചി വേണ്ട'; പുകഴ്ത്തി വാന്‍സ്

ഡേറ്റിംഗിലായിരുന്നപ്പോൾ ഉഷയെ പ്രീതിപ്പെടുത്താൻ സസ്യാഹാരം പാചകം ചെയ്തതും പാളിപ്പോയതും അദ്ദേഹം ഓർത്തെടുത്തു. തന്റെ ആദ്യ ശ്രമം പാളിപ്പോയി. എന്നാൽ, ഉഷ രുചികരമായി സസ്യാഹാരം പാചകം ചെയ്യുമെന്നും വാൻസ് പറഞ്ഞു. 

JD Vance praises Indian veg food

വാഷിങ്ടൺ: ഇന്ത്യൻ വെജിറ്റേറിയൻ പാചകരീതിയെയും ഭക്ഷണത്തെയും പുകഴ്ത്തി നിയുക്ത യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. ഭാര്യ ഉഷ വാൻസിൻ്റെ സ്വാധീനമാണ് സസ്യ ഭക്ഷണങ്ങളുടെ ലോകത്തേക്ക് തന്നെ നയിച്ചതെന്ന് വാൻസ് വെളിപ്പെടുത്തി. ജോ റോഗനുമായുള്ള പോഡ്‌കാസ്‌റ്റിനിടെയാണ് വാൻസ് ഇക്കാര്യം പറഞ്ഞത്. സസ്യാധിഷ്ടിത മാംസത്തിൻ്റെ ദോഷങ്ങളെക്കുറിച്ചും വാൻസ് വാചാലനായി. ഇരുവരും ഡേറ്റിംഗിലായിരുന്നപ്പോൾ ഉഷയെ പ്രീതിപ്പെടുത്താൻ സസ്യാഹാരം പാചകം ചെയ്തതും പാളിപ്പോയതും അദ്ദേഹം ഓർത്തെടുത്തു. തന്റെ ആദ്യ ശ്രമം പാളിപ്പോയി. എന്നാൽ, ഉഷ രുചികരമായി സസ്യാഹാരം പാചകം ചെയ്യുമെന്നും വാൻസ് പറഞ്ഞു. 

ഉഷക്ക് വേണ്ടി സസ്യാഹാരം പാചകം ചെയ്യാൻ ശ്രമിച്ച തൻ്റെ ആദ്യകാല അനുഭവം വാൻസ് വിശദീകരിച്ചു. ഉഷക്ക് വേണ്ടി അത്താഴം ഉണ്ടാക്കാൻ ആഗ്രഹമുണ്ടായിരുന്നു. സസ്യാഹാരികൾ എന്താണ് കഴിക്കുന്നതെന്ന് തനിക്ക് അറിയില്ലായിരുന്നു. ഒടുവിൽ വെജിറ്റേറിയൻ പിസ്സ തയാറാക്കൻ തീരുമാനിച്ചു. അസംസ്കൃത ബ്രോക്കോളി ഉപയോഗിച്ച് 45 മിനിറ്റ് വേവിച്ച് പിസ തയാറാക്കിയെങ്കിലും സംഭവം പാളിപ്പോയെന്നും വാൻസ് ഓർത്തെടുത്തു. മാംസമില്ലെങ്കിൽ, ഭക്ഷണം പൂർണമാകില്ല എന്ന് കരുതിയിരുന്ന ആളാണ് താനും. എന്നാൽ നിങ്ങൾ പനീർ, ചോറ്, സ്വാദിഷ്ടമായ ചെറുപയർ തുടങ്ങിയ സസ്യാഹാരം കഴിച്ചാൽ ഇഷ്ടപ്പെടും. വെറുപ്പുളവാക്കുന്ന വ്യാജ മാംസം കഴിക്കാതിരിക്കുക- വാൻസ് പറഞ്ഞു.

Read More... അമേരിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയുടെ ഭാര്യ ഇന്ത്യക്കാരി; യുഎസിലും ഇന്ത്യയിലും താരമായ ഉഷയുടെ വിശേഷങ്ങൾ

സസ്യാധിഷ്ടിത മാംസത്തെയാണ് വ്യാജ മാംസം എന്ന് വിശേഷിപ്പിച്ചത്. നിങ്ങൾ ഒരു സസ്യാഹാര ജീവിതശൈലി സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഇന്ത്യൻ പാചകരീതിയിലേക്ക് തിരിയണമെന്നും അദ്ദേഹം പറഞ്ഞു. വാൻസിന് മാംസവും ഉരുളക്കിഴങ്ങുമായിരുന്നു താൽപര്യമെന്നും തന്റെ സ്വാധീനത്തിൽ അദ്ദേഹം സസ്യാഹാരിയായിരുന്നുവെന്നും ഉഷ പറഞ്ഞിരുന്നു.  

Asianet News Live

Latest Videos
Follow Us:
Download App:
  • android
  • ios