വോട്ട് ചോദിക്കാൻ‍ വിചിത്ര മാർ​ഗം, ടിവി പരിപാടിക്കിടെ ടോപ്‍ലെസ്സായി വനിതാ സ്ഥാനാർഥി, എന്നിട്ടും തോറ്റു

വസ്ത്രമുരിഞ്ഞിട്ടും ഉച്ചിനോ തോറ്റു. ടോക്കിയോ ഗവർണർ തെരഞ്ഞെടുപ്പിൽ 71-കാരിയായ യൂറിക്കോ കൊയ്‌കെ തുടർച്ചയായി മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടു.

Japan tokyo election candidate strip amid tv programme

ടോക്കിയോ: ടോക്കിയോയിലെ ഗവർണർ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വനിതാ സ്ഥാനാർഥി ടെലിവിഷൻ പരിപാടിയിൽ വസ്ത്രങ്ങളുരിഞ്ഞ് വിവാദം സൃഷ്ടിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോയിലാണ് എൻഎച്ച്കെ പാർട്ടി സ്ഥാനാർഥിയായ ഐറി ഉച്ചിനോ വസ്ത്രമഴിച്ചത്. വോട്ടുകൾ നേടാനുള്ള അത്രയും സെക്സിയാണോ താനെന്ന് ഇവർ പ്രേക്ഷകരോട് ചോദിച്ചു. വീഡിയോയിൽ ഒരു ബട്ടൺ-അപ്പ് ഷർട്ട് ധരിച്ച് ആനിമേഷൻ ശൈലിയിലുള്ള ശബ്ദത്തിൽ അഭിസംബോധന ചെയ്യുന്നതായി കാണാം. പിന്നാലെ, അണിഞ്ഞിരുന്ന ട്യൂബ് ടോപ്പ് അഴിച്ച് ടോപ്‌ലെസായി. ഞാൻ വളരെ സുന്ദരിയാണെന്നും ദയവായി എൻ്റെ പ്രചാരണ വീഡിയോ കാണണമെന്നും  ഞാൻ സെക്‌സിയാണെന്ന് നിങ്ങൾ കരുതുന്നുണ്ടോയെന്നും സ്ഥാനാർഥി ചോച്ചു.

മെസേജിംഗ് ആപ്ലിക്കേഷനായ LINE-ൽ തന്നോടൊപ്പം ചേരാനും ഇവർ ആവശ്യപ്പെട്ടു. സംഭവം ജപ്പാനിൽ വിവാദമായി, രാഷ്ട്രീയമായ നയത്തിനും നേതൃഗുണത്തിനുമപ്പുറം  ശാരീരിക രൂപത്തിന് മുൻഗണന നൽകുന്നതിനെ പലരും വിമർശിച്ചു. സംഭവം ജാപ്പനീസ് ജനതക്ക് നാണക്കേടാണെന്നും അഭിപ്രായമുയർന്നു.  

വസ്ത്രമുരിഞ്ഞിട്ടും ഉച്ചിനോ തോറ്റു. ടോക്കിയോ ഗവർണർ തെരഞ്ഞെടുപ്പിൽ 71-കാരിയായ യൂറിക്കോ കൊയ്‌കെ തുടർച്ചയായി മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. 2016ൽ ടോക്കിയോയുടെ ആദ്യ വനിതാ ഗവർണറായി മാറിയ കൊയ്‌കെ 2020ൽ രണ്ടാം തവണയും വിജയിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios