ഈ സെല്‍ഫിയില്‍ കുടുങ്ങി ഇറ്റാലിയന്‍ മന്ത്രി
മാറ്റൊ സില്‍വിനി സെല്‍ഫിയെടുക്കുമ്പോള്‍ പെണ്‍കുട്ടികള്‍ പരസ്പരം ചുംബിക്കുകയായിരുന്നു. ഗിയ പാരീസി ട്വിറ്റര്‍ വഴിയാണ് സില്‍വിനിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചത്.
മിലന്‍: ഇറ്റലിയുടെ തീവ്ര വലതുപക്ഷ ആഭ്യന്തര മന്ത്രിയും സ്വവര്‍ഗ അവകാശ വിരുദ്ധനുമായ മാറ്റൊ സില്‍വിനിയെ കുടുക്കി സെല്‍ഫി. കാള്‍ട്ടണിസെറ്റയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടയിലാണ് സുഹൃത്തുക്കളായ ഗിയ പാരീസി, മാള്‍ഡെഡ് റിസ്സോ എന്നീ പെണ്‍കുട്ടികള്‍ മാറ്റൊ സില്‍വിനിയെ ഒരു സെല്‍ഫിക്കു വേണ്ടി സമീപിച്ചു.
എന്നാല്‍ മാറ്റൊ സില്‍വിനി സെല്‍ഫിയെടുക്കുമ്പോള്‍ പെണ്‍കുട്ടികള്‍ പരസ്പരം ചുംബിക്കുകയായിരുന്നു. ഗിയ പാരീസി ട്വിറ്റര്‍ വഴിയാണ് സില്‍വിനിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചത്. ഭരണകൂടത്തിനെതിരെയുള്ള വിമര്‍ശനങ്ങള്‍ അറിയിക്കുവാന്‍ തങ്ങള്‍ എല്ലാത്തരം മാധ്യമങ്ങളും ഉപയോഗിക്കുമെന്നും, മന്ത്രിമാര്‍ ഉപയോഗിക്കുന്ന മാധ്യമങ്ങളിലൂടെ തന്നെയാണ് തങ്ങള്‍ അവരെ വിമര്‍ശിക്കുന്നതെന്നുമുള്ള അടിക്കുറിപ്പോടെയാണ് ഫോട്ടോ ഗിയപാരിസി പോസ്റ്റ് ചെയ്തത്.
ഫോട്ടോ ട്വിറ്ററിലൂടെ വൈറലായതിനു പിന്നാലെ മാറ്റൊ സില്‍വിനി പെണ്‍കുട്ടികള്‍ക്ക് ആശംസകള്‍ അറിയിച്ചു കൊണ്ട് ഫോട്ടോ റീട്വിറ്റ് ചെയ്തു. എല്‍ജിബിറ്റിക്കും, ഫെമിനിസത്തിനും, ഗര്‍ഭഛിദ്രത്തിനും എതിരായി നടന്ന ലോക കുടുംബ കോണ്‍ഗ്രസിന് (ഡബ്ലുസിഎഫ്) മാറ്റൊ സില്‍വിനി മാര്‍ച്ചില്‍ അംഗീകാരം നല്‍കിയിരുന്നു.
അച്ഛനും, അമ്മയുമില്ലാത്ത കുട്ടികള്‍ ഉണ്ടാവാതിരിക്കാന്‍ നോക്കേണ്ടത് ഗവണ്‍മെന്‍റിന്‍റെ കടമയാണെന്നും അതിനാല്‍ ഗര്‍ഭപാത്രം വാടകക്ക് നല്‍കുന്നത് കുറ്റകൃത്യമാണെന്നും മാറ്റൊ സില്‍വിനി മുന്‍പ് പറഞ്ഞിരുന്നു.