'20 ഇടങ്ങളിൽ നിന്ന് ഒഴിയണം', ബോംബാക്രമണം വ്യാപിപ്പിച്ച് ഇസ്രയേൽ, വെടിനിർത്തൽ തുടരണമെന്ന് ബന്ദികളുടെ കുടുംബം
'ഇരുപതിടങ്ങളിൽ നിന്ന് ഒഴിഞ്ഞുപോകണം', ബോംബാക്രമണം വ്യാപിപ്പിച്ച് ഇസ്രയേൽ, വെടിനിർത്തൽ ചർച്ച തുടരണമെന്ന് ബന്ദികളുടെ കുടുംബങ്ങൾ
ടെൽ അവീവ്: ഗാസയിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് ബോംബാക്രമണം വ്യാപിപ്പിച്ച് ഇസ്രയേൽ. ഇരുപതിടങ്ങളിൽ നിന്ന് ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേലി സൈന്യം ഉത്തരവിറക്കി. ഖാൻ യൂനിസിൽ നിന്നുള്ള റോഡും യുദ്ധമേഖലയെന്ന് പ്രഖ്യാപിച്ച് എക്സിൽ പോസ്റ്റ്. രക്ഷിതമെന്ന് നേരത്തെ അറിയിച്ചിരുന്ന ഈജിപ്ഷ്യൻ അതിർത്തിയിലെ റഫായിലും ബോംബാക്രമണമുണ്ടായി. ഇതിനിടെ പലസ്തീനി യുവാക്കളോട് ഹമാസ് സൈന്യത്തിൽ അംഗങ്ങളാകാൻ ആഹ്വാനം ചെയ്തിരിക്കയാണ് ഹമാസ് നേതൃത്വം. വെടിനിർത്തൽ ചർച്ചകൾ തുടരണമെന്ന് ഇസ്രയേലി സർക്കാരിനോട് വീണ്ടും ആവശ്യപ്പെട്ടിരിക്കയാണ് ബന്ദികളുടെ കുടുംബങ്ങൾ.
അതേസമയം, സൗദി അറേബ്യയുടെ സന്ദേശം വ്യക്തമാണെന്നും അത് ഗാസയിൽ ശാശ്വത വെടിനിർത്തലാണെന്നും വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. ചൈനീസ് വിദേശകാര്യ മന്ത്രി, അറബ്-ഇസ്ലാമിക് മന്ത്രിതല സമിതിയംഗങ്ങൾ എന്നിവരോടൊപ്പം പലസ്തീൻ വിഷയത്തിൽ യുഎൻ രക്ഷാ കൗൺസിലിൽ നടത്തിയ പ്രസംഗത്തിലാണ് സൗദി മന്ത്രി നിലപാട് വ്യക്തമാക്കിയത്.
സ്വയം പ്രതിരോധമെന്ന ഇസ്രായേലിന്റെ വാദങ്ങൾ ദുർബലമാണ്. പരിഹാരമെന്നത് ഗാസയിലെ വെടിനിർത്തലും സ്വതന്ത്ര പലസ്തീൻ രാഷ്ട്രവുമാണ്. ഇതാണ് ഞങ്ങളുടെ നിലപാട്. ഞങ്ങൾ നിരവധി സമാധാന ഫോർമുലകൾ അവതരിപ്പിച്ചിട്ടുണ്ട്. ഇസ്രായേലിൻറെ സമാധാന സംരംഭങ്ങളെ കുറിച്ച് ഒരു വ്യക്തതയുമില്ല. സമാധാനം ഞങ്ങളുടെ തന്ത്രപരമായ തെരഞ്ഞെടുപ്പാണ്. അത് ഇസ്രായേലിെൻറ തെരഞ്ഞെടുപ്പും ആയിരിക്കണമെന്നും സൗദി വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി.
റോഡുകളുടെ തകരാറുകള്‍ കണ്ടെത്തി അറ്റകുറ്റപ്പണി നടത്താൻ നൂത മൊബൈല്‍ സാങ്കേതിക സംവിധാനം, ഗൾഫിൽ ആദ്യം
ഗാസയുടെ കാര്യത്തിൽ അന്താരാഷ്ട്ര സംവിധാനങ്ങളുടെ ഉത്തരവാദിത്തമില്ലായ്മ വ്യക്തമാണ്. ഇത് പരിഹരിക്കപ്പെണ്ടേതുണ്ട്. ഗാസ മുനമ്പിലേക്ക് കൂടുതൽ മാനുഷിക സഹായം എത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗാസയിലെ നിലവിലെ താൽക്കാലിക വെടിനിർത്തൽ അപര്യാപ്തമാണെന്നും ഞങ്ങളുടെ ലക്ഷ്യം സ്ഥിരമായ വെടിനിർത്തലാെണന്ന് സെക്യൂരിറ്റി കൗൺസിലിലെ പ്രസംഗത്തിന് മുമ്പ് ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലും സൗദി മന്ത്രി നിലപാട് വ്യക്തമാക്കിയിരുന്നു. അക്രമം ഒരു പരിഹാരമല്ല. വെടിനിർത്തൽ ആവശ്യപ്പെടുന്ന ശബ്ദങ്ങൾ അന്താരാഷ്ട്രതലത്തിൽ തന്നെ ഉയരുകയാണ്. ഗാസയിലെ സ്ഥിതി ദുസ്സഹമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം