പെൺകുട്ടികളുടെ വിവാഹ പ്രായം ഒമ്പത്, ആൺകുട്ടികൾക്ക് 15, നിയമ ഭേദഗതി നടപ്പാക്കാൻ ഇറാഖ്, പ്രതിഷേധം
പെൺകുട്ടികളുടെ ആരോഗ്യം വിദ്യാഭ്യാസം ക്ഷേമപ്രവർത്തനങ്ങൾ എന്നിവയെ നിയമഭേദഗതി ബാധിക്കുമെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു.
ഇറാഖിൽ പെൺകുട്ടികളുടെ വിവാഹപ്രായം 9 വയസാക്കുന്നു. നിയമഭേദഗതി ഉടൻ ദേശീയ പാർലമെന്റിൽ അവതരിപ്പിക്കും. നിലവിൽ 18 വയസാണ് വിവാഹപ്രായം. ആൺകുട്ടികളുടെ വിവാഹപ്രായം 15 വയസാക്കാനുമാണ് തീരുമാനം. പുതിയ നീക്കം ഇറാഖിനെ പിന്നോട്ടടിക്കുമെന്ന് മനുഷ്യാവകാശസംഘടനയായ ഹ്യൂമൻ റൈറ്റ് വാച്ച് പറഞ്ഞു. പെൺകുട്ടികളുടെ ആരോഗ്യം വിദ്യാഭ്യാസം ക്ഷേമപ്രവർത്തനങ്ങൾ എന്നിവയെ നിയമഭേദഗതി ബാധിക്കുമെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു.
നിലവിൽ ഇറാഖിൽ പെൺകുട്ടികളുടെ കുറഞ്ഞ വിവാഹ പ്രായം 18 ആണ്. ഭേദഗതി നടപ്പായി കഴിഞ്ഞാൽ പെൺകുട്ടികൾക്കുള്ള വിവാഹത്തിനുള്ള കുറഞ്ഞ പ്രായം 9 വയസും ആൺകുട്ടികളുടേത് 15 വയസും ആകും. കുടുംബകാര്യങ്ങൾ സംസാരിച്ച് തീരുമാനമെടുക്കാൻ സമുദായ സംഘടനയെയോ നീതിന്യായ വ്യവസ്ഥയെയോ പൗരൻമാർക്ക് സമീപിക്കാം എന്നും ഭേദഗതി ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ടെന്നാണ് പുറത്തുവരുന്ന സൂചന.
അമാനുഷികന്‍ അമന്‍, ഗുസ്തിയില്‍ വെങ്കലം; പാരിസ് ഒളിംപിക്സില്‍ ഇന്ത്യക്ക് ആറാം മെഡല്‍
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം