ന്യായാധിപനായുള്ള അവസാന ദിവസം, സ്വന്തം കോടതി മുറിയിൽ ജഡ്ജിയെ മരിച്ച നിലയിൽ കണ്ടെത്തി; ജീവനൊടുക്കിയതോ? അന്വേഷണം

യെക്കൽ 2022 ലാണ് ജോർജിയ സ്റ്റേറ്റ് കോടതിയിൽ നിയമിതനായത്

Investigation launched after judge shot himself dead in courtroom on last day in office

ജോർജിയ: ജോർജിയ കോടതിയിലെ ജഡ്ജിയെ സ്വന്തം കോടതി മുറിയിൽ വെടിവെച്ച് മരിച്ച നിലയിൽ കണ്ടെത്തി. ന്യായാധിപനായുള്ള അവസാന ദിവസമാണ് ജോർജിയ കോടതിയിലെ മുറിക്കുള്ളിൽ ജസ്റ്റിസ് സ്റ്റീഫൻ യെക്കലിനെ സ്വവെടിവച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. എഫിംഗ്ഹാം കൗണ്ടി സ്റ്റേറ്റ് കോടതി മുറിയിൽ നിന്നാണ് ജസ്റ്റിസ് യെക്കലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വയം വെടിവച്ച് മരിച്ചതെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ജഡ്ജിയുടെ മരണത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് ജോർജിയ പൊലീസ് വ്യക്തമാക്കി.

യെക്കൽ 2022 ലാണ് ജോർജിയ സ്റ്റേറ്റ് കോടതിയിൽ നിയമിതനായത്. അടുത്തിടെ അദ്ദേഹം സ്ഥാനത്ത് നിന്ന് രാജിവയ്ക്കാൻ ശ്രമിച്ചിരുന്നു, എന്നാൽ ജോർജിയ ഗവർണർ ബ്രയാൻ കെമ്പ് അത് നിരസിച്ചിരുന്നതായാണ് റിപ്പോർട്ട്. കാലാവധി അവസാനിക്കുന്ന ദിവസമാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നിൽ എന്തെങ്കിലും ദുരൂഹതയുണ്ടോ എന്ന അന്വേഷണത്തിലാണ് ജോർജിയ പൊലീസ്.

ഹോട്ടലിൽ റൂമെടുത്ത ശേഷം സ്വന്തം കുടുംബത്തോട് യുവാവിന്‍റെ കൊടുംക്രൂരത, അമ്മയേയും 4 സഹോദരിമാരെയും കൊലപ്പെടുത്തി

വിവാഹിതനായ യെക്കൽ, നാല് കുട്ടികളുടെ പിതാവ് കൂടിയാണ്. ചാത്തം കൗണ്ടിയിൽ മുൻ അസിസ്റ്റൻ്റ് ഡിസ്ട്രിക്റ്റ് അറ്റോർണിയായും ഇദ്ദേഗം പ്രവർത്തിച്ചിട്ടുണ്ട്. മുമ്പ് ജോർജിയയിലെ ആൽക്കഹോൾ ആൻഡ് ടുബാക്കോ ടാക്സ് യൂണിറ്റിൻ്റെ പ്രത്യേക ഏജൻ്റായും യെക്കൽ പ്രവർത്തിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios