29കാരിയായ സോഷ്യല്‍ മീഡിയ താരം കൊഴുപ്പ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കിടെ മരണപ്പെട്ടു

ശസ്ത്രക്രിയയുടെ നടപടികള്‍ തുടങ്ങി ഏകദേശം രണ്ടര മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് ലുവാനയ്ക്ക് ഹൃദയാഘാതം ഉണ്ടായത്. ശസ്ത്രക്രിയ നിര്‍ത്തിവെച്ച് അടിയന്തിര പരിചരണം നല്‍കുകയും പരിശോധനയില്‍ ഹൃദയ ധമനിയില്‍  വലിയ ബ്ലോക്കുള്ളതായി കണ്ടെത്തുകയും ചെയ്തു.

Influencer Luana Andrade Dies Of Cardiac Arrest During Liposuction Surgery afe

സൗന്ദര്യ വര്‍ദ്ധക ശസ്ത്രക്രിയക്കിടെ ഹൃദയാഘാതം സംഭവിച്ച് 29 വയസുകാരിക്ക്  താരത്തിന് ദാരുണാന്ത്യം. പ്രമുഖ ബ്രസീലിയന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ ലുവാന ആന്‍ഡ്രേഡ് ആണ് കഴിഞ്ഞ ദിവസം മരിച്ചത്. സാല്‍വോപോളോയിലെ ആശുപത്രിയില്‍ ലിപോസക്ഷന്‍ ശസ്ത്രക്രിയക്ക് വിധേയമായതായിരുന്നു ലുവാനയെന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാല്‍മുട്ടില്‍ നിന്ന് കൊഴുപ്പ് നീക്കം ചെയ്ത് സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് ലിപോസക്ഷന്‍ ശസ്ത്രക്രിയ നടത്തിയത്.

ലുവാന ആന്‍ഡ്രേഡ് തന്നെ ഏര്‍പ്പെടുത്തിയ സ്വകാര്യ ഡോക്ടറാണ് ശസ്ത്രക്രിയ നടത്തിയത്. അനസ്തെറ്റിസ്റ്റിനെ ഏര്‍പ്പെടുത്തിയതും ലുവാനയുടെ കുടുംബം തന്നെയായിരുന്നുവെന്ന് സാവോ ലൂയിസ് ആശുപത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ശസ്ത്രക്രിയയുടെ നടപടികള്‍ തുടങ്ങി ഏകദേശം രണ്ടര മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് ലുവാനയ്ക്ക് ഹൃദയാഘാതം ഉണ്ടായത്. ശസ്ത്രക്രിയ നിര്‍ത്തിവെച്ച് അടിയന്തിര പരിചരണം നല്‍കുകയും പരിശോധനയില്‍ ഹൃദയ ധമനിയില്‍  വലിയ ബ്ലോക്കുള്ളതായി കണ്ടെത്തുകയും ചെയ്തു. ഉടന്‍ തന്നെ തീവ്രപരിചരണ വിഭാഗത്തില്‍ അടിയന്തിര ചികിത്സ തുടങ്ങിയെങ്കിലും പ്രാദേശിക സമയം വൈകുന്നേരം 5.30ഓടെ മരണ സംഭവിച്ചതായി സ്ഥിരീകരിക്കുകയുമായിരുന്നു. 

ബ്രസീലിലെ പ്രമുഖ റിയാലിറ്റി ഷോയായ പവര്‍ കപ്പ്ള്‍ 6ല്‍ തന്റെ ബോയ്ഫ്രണ്ട് ജോവോ ഹദാദിനൊപ്പം പങ്കെടുത്താണ് ലുവാന ശ്രദ്ധ നേടിയത്. അവതാരകയായും കഴിവ് തെളിയിച്ചിട്ടുള്ള ലുവാനയ്ക്ക് സ്വന്തം വസ്ത്ര ബ്രാന്‍ഡുമുണ്ട്. ബോയ്ഫ്രണ്ട് ജോവോ ഹദാദ് ബ്രസീലില്‍ അറിയപ്പെടുന്ന ടെലിവിഷന്‍ അവതാരകനാണ്. അതേസമയം ലുവാനയുടെ മരണ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ അനാവശ്യമായി സൗന്ദര്യ വര്‍ദ്ധക ശസ്ത്രക്രിയകളെ ആശ്രയിക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ നിരവധിപ്പേര്‍ പ്രതികരിച്ചു.

ശരീരം ഏറ്റവും മികച്ച രൂപത്തില്‍ ആക്കി മാറ്റുന്നതിന് സോഷ്യല്‍ മീഡിയയില്‍ നിന്ന് വലിയ സമ്മര്‍ദമാണ് ഉണ്ടാവുന്നതെന്നും ജീവന്‍ തന്നെ അപകടത്തിലാക്കുന്ന തരത്തില്‍ ആളുകളുടെ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ മാറുന്നുവെന്നും ഇവാനയുടെ സുഹൃത്തും പ്രശസ്ത ബ്രസീലിയന്‍ സര്‍ഫറുമായ ഗബ്രിയേല്‍ മെദിന കുറ്റപ്പെടുത്തി. ഏറ്റവും ലളിതമായ എന്നാല്‍ യാതൊരു വിധ നിര്‍ബന്ധിതാവസ്ഥകളുമില്ലാത്ത ഒരു ശസ്ത്രക്രിയയിലൂടെയാണ് എനിക്ക് സുഹൃത്തിനെ നഷ്ടമായത്. സാമൂഹിക മാധ്യമങ്ങള്‍ മുന്നോട്ടു വെയ്ക്കുന്ന, പ്രയാസകരമായ നിലവാരത്തിലേക്ക് ശരീരഘടന എത്തിക്കാന്‍ സ്ത്രീകള്‍ പാടുപെടുകയാണെന്നും ഈ പ്രവണത അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

Read also: വൈറ്റമിൻ ഗുളിക വെറുതെയങ്ങ് വാങ്ങി കഴിക്കരുത്; കാരണം അറിയൂ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios