Asianet News MalayalamAsianet News Malayalam

ഗോള്‍ഡന്‍ വിസ പദ്ധതിയുമായി ഒരു രാജ്യം കൂടി; 10 വര്‍ഷം കാലാവധിയുള്ള വിസ ലഭിക്കാന്‍ പ്രത്യേക നിബന്ധനകള്‍

അഞ്ച് വര്‍ഷത്തെയും 10 വര്‍ഷത്തെയും കാലാവധിയുള്ള വിസകള്‍ ലഭിക്കുന്നതിന് പ്രത്യേക നിബന്ധനകളാണ് ഉള്ളത്. 

Indonesia launched golden visa scheme for attracting foreign investors
Author
First Published Jul 26, 2024, 6:19 PM IST | Last Updated Jul 26, 2024, 6:19 PM IST

ജക്കാര്‍ത്ത: വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ പുതിയ ദീര്‍ഘകാല വിസ പദ്ധതി ആരംഭിച്ച് ഇന്തൊനേഷ്യ. നിക്ഷേപകര്‍ക്ക് 10 വര്‍ഷം വരെ കാലാവധിയുള്ള വിസ അനുവദിക്കുന്ന പദ്ധതിയാണിത്. 

പുതിയ ഗോള്‍ഡന്‍ വിസ പദ്ധതി പ്രകാരം നിക്ഷേപകര്‍ക്ക് രണ്ട് ഓപ്ഷനുകളാണ് ഉള്ളത്. 5 വര്‍ഷം കാലാവധിയുള്ള വിസയും 10 വര്‍ഷം കാലാവധിയുള്ള വിസയും. പ്രത്യേക നിബന്ധനകളാണ് ഓരോ വിസക്കുമുള്ളത്. അഞ്ച് വർഷത്തെ വിസ ലഭിക്കുന്നതിന് വ്യക്തിഗത നിക്ഷേപകർ കുറഞ്ഞത് 2.5 മില്യൻ ഡോളർ മൂല്യമുള്ള ഒരു കമ്പനി സ്ഥാപിക്കണം. 5 മില്യൻ ഡോളർ മൂല്യമുള്ള കമ്പനിയാണ് 10 വര്‍ഷത്തെ വിസ ലഭിക്കാന്‍ ആവശ്യം. അതേസമയം രാജ്യത്ത് കമ്പനി സ്ഥാപിക്കാൻ താൽപ്പര്യമില്ലാത്തവർക്ക് ഇന്തൊനേഷ്യൻ സർക്കാരിന്‍റെ ബോണ്ടുകൾ, പൊതുമേഖല സ്ഥാപനങ്ങളുടെ സ്റ്റോക്കുകൾ എന്നിവയില്‍ നിക്ഷേപിക്കാം. 

Read Also - വിമാന യാത്രക്കാരേ ശ്രദ്ധിക്കൂ, പുതിയ നിര്‍ദ്ദേശം; അടുത്ത മാസം നാലു മുതല്‍ ഈ എയർപോർട്ടിലെത്തുന്നവർക്ക് ബാധകം

350,000 ഡോളർ നിക്ഷേപിച്ചുകൊണ്ട് അഞ്ച് വർഷത്തെ പെർമിറ്റും 700,000 ഡോളർ നിക്ഷേപിച്ചുകൊണ്ട് പത്ത് വർഷത്തെ പെർമിറ്റും നേടാം. കോർപ്പറേറ്റ് നിക്ഷേപകർക്ക് വിസ ലഭിക്കാന്‍ പ്രത്യേക മാനദണ്ഡങ്ങളുണ്ട്. ഡയറക്ടർമാർക്കും കമ്മിഷണർമാർക്കും അഞ്ച് വർഷത്തെ വിസ ലഭിക്കാന്‍ കമ്പനികൾ 25 മില്യൻ ഡോളർ നിക്ഷേപിക്കണം. പത്ത് വർഷത്തെ വിസ ലഭിക്കുന്നതിനായി 50 മില്യൻ ഡോളർ നിക്ഷേപം വേണം. സമാനരീതിയിലുള്ള നിക്ഷേപ വിസ പദ്ധതികള്‍ മറ്റ് രാജ്യങ്ങളിലും നിലവിലുണ്ട്. കാനഡ, ബ്രിട്ടന്‍, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ അടുത്തിടെ ഈ പദ്ധതികള്‍ നിര്‍ത്തലാക്കിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios