'കഠിനമായ തെരഞ്ഞെടുപ്പുകൾ വേണം': ട്രൂഡോയ്ക്ക് പിൻഗാമിയാകാൻ മത്സര രംഗത്തേക്ക് ഇന്ത്യൻ വംശജനായ ചന്ദ്ര ആര്യ

ജസ്റ്റിൻ ട്രൂഡോയുടെ വിശ്വസ്തനും ഇന്ത്യൻ വംശജനുമായ ചന്ദ്ര ആര്യ കാനഡയിലെ പ്രധാനമന്ത്രി മത്സര രംഗത്തേക്ക്

indian origin Chandra Arya announced candidature for Canada prime minister post Canadian PM Election 10 January 2025

ഒട്ടാവ: ജസ്റ്റിൻ ട്രൂഡോയ്ക്ക് പിന്മുറക്കാരനാകാൻ തയ്യാറെടുത്ത് ഇന്ത്യൻ വംശജൻ ചന്ദ്ര ആര്യ. പ്രധാനമന്ത്രി പദത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വ്യക്തമാക്കി കാനഡയിലെ എംപിയും ജസ്റ്റിൻ ട്രൂഡോയുടെ വിശ്വസ്തനുമായ ഇന്ത്യൻ വംശജൻ കൂടിയായ ചന്ദ്ര ആര്യ. കർണാടകയിൽ ജനിച്ച ഒട്ടാവയിലെ എംപി ചന്ദ്ര ആര്യ വ്യാഴാഴ്ചയാണ് പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിക്കുമെന്ന് വ്യാഴാഴ്ചയാണ് വിശദമാക്കിയത്. 

രാഷ്ട്രത്തെ പുനർനിർമിക്കാൻ കാര്യക്ഷമമായ സർക്കാരിനെ നയിക്കുമെന്നാണ് എക്സിലൂടെയുള്ള വീഡിയോ സന്ദേശത്തിൽ ചന്ദ്ര ആര്യ വിശദമാക്കിയത്. തലമുറകളായി കണ്ടിട്ടില്ലാത്ത രീതിയിലുള്ള പ്രശ്നങ്ങളാണ് നിലവിൽ അഭിമുഖീകരിക്കുന്നത്. അവ പരിഹരിക്കുന്നതിനായി കഠിനമായ തെരഞ്ഞെടുപ്പുകൾ ആവശ്യമാണ്. നമ്മുടെ കുട്ടികൾക്കും പേരക്കുട്ടികൾക്കും വേണ്ടി ധീരമായ തീരുമാനങ്ങൾ എടുക്കണം. ലിബറൽ പാർട്ടിയുടെ അടുത്ത നേതാവായി തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ തന്റെ അറിവും രാജ്യത്തിനായി സമർപ്പിക്കുന്നുമെന്നുമാണ് ചന്ദ്ര ആര്യ എക്സിൽ വിശദമാക്കുന്നത്.

വിധിയുടെ നിയന്ത്രണം കാനഡ ഏറ്റെടുക്കേണ്ട സമയം ആയിരിക്കുന്നു. വിരമിക്കൽ പ്രായം ഉയർത്തിയും പൌരത്വത്തെ അടിസ്ഥാനമാക്കിയുള്ള ടാക്സ് സംവിധാനം ഏർപ്പെടുത്തിയും പാലസ്തീനെ രാജ്യമായി അംഗീകരിക്കുമെന്നും ചന്ദ്ര ആര്യ എക്സിലെ കുറിപ്പിൽ വിശദമാക്കുന്നു. വലിയ തീരുമാനങ്ങൾ എടുക്കാൻ ഭയപ്പെടാത്ത നേതൃത്വത്തെയാണ് കാനഡ അർഹിക്കുന്നത്. എല്ലാവർക്കും ഒരു പോലെ അവസരങ്ങളും ഉറപ്പിക്കണമെന്നും ചന്ദ്ര ആര്യ മത്സരം ഉറപ്പാക്കിയുള്ള കുറിപ്പിൽ വിശദമാക്കുന്നു.

2006ൽ കാനഡയിലേക്ക് കുടിയേറിയ ചന്ദ്ര ആര്യ നിലവിൽ ഹൗസ് ഓഫ് കോമൺസിലെ അംഗമാണ്. നവംബറിൽ, ഹിന്ദു പൈതൃക മാസത്തെ അടയാളപ്പെടുത്തുന്നതിനായി ചന്ദ്ര ആര്യ കനേഡിയൻ പാർലമെന്റിനു പുറത്ത് ഓം ചിഹ്നമുള്ള ത്രികോണ കാവി നിറത്തിലുള്ള  പതാക ഉയർത്തിയിരുന്നു. പരമ്പരാഗതമായി ജസ്റ്റിൻ ട്രൂഡോയെ പിന്തുണയ്ക്കുന്നയാളാണ്. കർണാടകയിലെ തുംകൂർ ജില്ലയിലെ സിറ താലൂക്കിലെ ദ്വാർലു ഗ്രാമത്തിലാണ് ചന്ദ്ര ആര്യയുടെ  വേരുകളുള്ളത്.

ധാർവാഡിലെ കൗസലി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ (എംബിഎ) ബിരുദാനന്തര ബിരുദം ചന്ദ്ര ആര്യ നേടിയത്. 2015ലെ ഫെഡറൽ തിരഞ്ഞെടുപ്പിൽ വിജയിച്ച ചന്ദ്ര ആര്യ 2019ലെ തിരഞ്ഞെടുപ്പിൽ വീണ്ടും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. 2022ൽ കാനഡയിലെ ഹൗസ് ഓഫ് കോമൺസിൽ കന്നഡയിൽ ചന്ദ്ര ആര്യ സംസാരിച്ചത് വൈറലായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios