വിനോദയാത്രക്കിടെ വെള്ളത്തില്‍ വീണ് യുകെയില്‍ നഴ്സ് മരിച്ചു

സൗത്ത്പോർട്ട് ലങ്കാഷെയര്‍ ടീച്ചിങ് ഹോസ്പിറ്റലില്‍ നഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്നു പ്രിയങ്ക.

Indian nurse drowned in wales

വെയില്‍സ്: യുകെയില്‍ വിനോദയാത്രക്കിടെ വെള്ളത്തില്‍ വീണുണ്ടായ അപകടത്തില്‍ ഇന്ത്യക്കാരിയായ നഴ്സ് മരിച്ചു. മുംബൈയിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗമായ പ്രിയങ്ക മോഹന്‍ (29)ആണ് മരിച്ചത്. യുകെയിലെ നോര്‍ത്ത് വെയില്‍സിലാണ് അപകടം ഉണ്ടായത്. 

സൗത്ത്പോർട്ട് ലങ്കാഷെയര്‍ ടീച്ചിങ് ഹോസ്പിറ്റലില്‍ നഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്നു പ്രിയങ്ക. ഭർത്താവും പത്തനംതിട്ട സ്വദേശിയുമായ പ്രവീൺ കെ ഷാജി, ഏക മകൾ നൈല അന്ന ഷാജി (ഒരു വയസ്സ്) എന്നിവർക്കൊപ്പം സൗത്ത്പോർട്ടിൽ താമസിച്ചു വരികയായിരുന്നു.

Read Also -  നോവായി ആ നാലുപേർ; കുവൈത്തിൽ തീപിടിത്തത്തിൽ മരിച്ച മലയാളി കുടുംബത്തിന്‍റെ മൃതദേഹങ്ങൾ നാളെ നാട്ടിൽ എത്തിക്കും

ജൂലൈ 13 നാണ്‌ അപകടം സംഭവിച്ചതെങ്കിലും മരണം സംബന്ധിച്ച വിവരങ്ങൾ പൊലീസിന്‍റെ അഭ്യർഥന മാനിച്ചു പുറത്ത് വിട്ടിരുന്നില്ല.പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു നല്‍കിയിരിക്കുകയാണ്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios