മകനെ ഇന്ത്യയിൽ ഭാര്യവീട്ടിലെത്തിച്ചു, ഓസ്ട്രേലിയയിൽ നിന്ന് വരവ് അവളെ കൊന്ന് ചവറ്റുകൂനയിൽ തള്ളി, കാരണമെന്ത്?

ഓസ്ട്രേലിയയിൽ യുവതിയെ കൊന്ന് ചവറ്റുകൂനയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുടുതൽ വിവരങ്ങൾ. ഇന്ത്യക്കാരിയായ യുവതിയാണ് കൊല്ലപ്പെട്ടത്.

Hyderabad Woman Found Murdered in Australia, Body Found in Wheelie Bin

കാൻബെറ: ഓസ്ട്രേലിയയിൽ യുവതിയെ കൊന്ന് ചവറ്റുകൂനയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുടുതൽ വിവരങ്ങൾ. ഇന്ത്യക്കാരിയായ യുവതിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവാണ് ഇവരെ കൊലപ്പെടുത്തിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഹൈദരാബാദിൽ നിന്നുള്ള 36 കാരിയായ ചൈതന്യ മദഗനിയാണ്  കൊലപ്പെട്ടത്. ഇവരെ കൊലപ്പെടുത്തിയ ശേഷം മകനുമായി ഇന്ത്യയിലെത്തിയെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകൾ. 

ഹൈദരബാദിലെത്തിയ ഇയാൾ മകനെ ഭാര്യയുടെ മാതാപിതാക്കളെ ഏൽപ്പിച്ച ശേഷം, മകളെ താൻ കൊന്നു എന്ന് ഇയാൾ കുറ്റസമ്മതം നടത്തുകയായിരുന്നു. ഓസ്ട്രേലിയയിലെ ബക്ക്ലിയിലെ ഒരു റോഡിനരികിലുണ്ടായിരുന്ന ചവറ്റുകൂനയിൽ ശനിയാഴ്ചയാണ് മൃതദേഹം കണ്ടld.  ഓസ്ട്രേലിയയിലെ വിക്ടോറിയ പൊലീസ് പുറപ്പെടുവിച്ച പ്രസ്താവനയിൽ വിന്ചെൽസിയ്ക്ക് സമീപത്ത് നിന്നാണ് ഉച്ചയോടെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. 

സംശയകരമായ സാഹചര്യത്തിലാണ് യുവതി കൊല്ലപ്പെട്ടിരിക്കുന്നതെന്നും സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതായുമാണ് മാർച്ച് 9 ന് വിക്ടോറിയ പൊലീസ് പ്രസ്താവനയിൽ അറിയിക്കുന്നത്. പരസ്പരം അറിയുന്ന ആളുകളാണ് ആക്രമണത്തിൽ പങ്കെടുത്തതെന്നാണ് വിക്ടോറിയ പൊലീസ് വിശദമാക്കുന്നത്. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് വിശദമാക്കി.

കൊല്ലപ്പെട്ട യുവതി എംഎൽഎയുടെ മണ്ഡലത്തിൽ നിന്നുള്ളയാളാണെന്നാണ് ഉപ്പാൾ എംഎൽഎ ബന്ധാരി ലക്ഷ്മ റെഡ്ഡി വിശദമാക്കുന്നത്. ഭർത്താവിനും മകനുമൊപ്പം ഓസ്ട്രേലിയയിൽ ആയിരുന്നു യുവതി താമസിച്ചിരുന്നത്. യുവതിയുടെ രക്ഷിതാക്കളെ ഇന്ന് സന്ദർശിക്കുമെന്നാണ് എംഎൽഎ മാധ്യമങ്ങളോട് വിശദമാക്കിയിട്ടുള്ളത്. യുവതിയുടെ മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കാനുള്ള നടപടികൾ ആരംഭിക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തോട് അപേക്ഷിച്ചെന്നാണ് എംഎൽഎ വിശദമാക്കുന്നത്.

കാറിലെത്തി ആടുകളെ മോഷ്ടിച്ചു, ദിവസങ്ങളോളം ഒളിവിൽ, പ്രതിയെ ബെം​ഗളൂരുവിലെത്തി പൊക്കി പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios