എച്ച്5എൻ1 വൈറസ് ഭീതിയിൽ ലോകം, കൊവിഡിനേക്കാൾ 100 മടങ്ങ് ഭീകരനായ പകർച്ചവ്യാധി; വിദഗ്ധരുടെ മുന്നറിയിപ്പ്

ആദ്യം പശുക്കളിൽ പടരുകയും പിന്നീട് ആളിലേക്ക് പകരുകയും ചെയ്തുവെന്നാണ് വിദഗ്ധര്‍ കണ്ടെത്തിയിട്ടുള്ളത്. കണ്ണുകൾക്ക് വന്ന ചുവപ്പ് നിറം മാത്രമാണ് രോഗ ലക്ഷണം കാണിച്ചത്

HPAI A (H5N1) reported in human 100 times worse than COVID warning

വാഷിംഗ്ടണ്‍: യുഎസിലെ ടെക്‌സാസിലെ ഒരു ഫാം തൊഴിലാളിക്ക് അത്യധികം രോഗകാരിയായ പക്ഷിപ്പനി ബാധിച്ചതിനെ തുടർന്ന് മുന്നറിയിപ്പുമായി വിദഗ്ധര്‍. ഏപ്രിൽ ഒന്നിനാണ് യുഎസ് സെന്‍റര്‍ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) കേസ് സ്ഥിരീകരിച്ചത്. ചത്ത ആയിരക്കണക്കിന് അന്‍റാര്‍ട്ടിക് പെൻഗ്വിനുകളെ കുറിച്ച് ശാസ്ത്രജ്ഞർ അന്വേഷണം നടത്തുന്നതിനിടെയാണ്  ഒരു കർഷക തൊഴിലാളിക്ക് HPAI A(H5N1)വൈറസ് (പക്ഷി പനി) ബാധിച്ചതായി കണ്ടെത്തിയത്. 

ആദ്യം പശുക്കളിൽ പടരുകയും പിന്നീട് ആളിലേക്ക് പകരുകയും ചെയ്തുവെന്നാണ് വിദഗ്ധര്‍ കണ്ടെത്തിയിട്ടുള്ളത്. കണ്ണുകൾക്ക് വന്ന ചുവപ്പ് നിറം മാത്രമാണ് രോഗ ലക്ഷണം കാണിച്ചത്. രോഗി ചികിത്സയിലൂടെ സുഖം പ്രാപിച്ച് വരികയാണെന്നും അധികൃതര്‍ അറിയിച്ചു. രോഗിയെ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കി താമസിപ്പിക്കുകയും ഇൻഫ്ലുവൻസയ്ക്കുള്ള ആൻറിവൈറൽ മരുന്ന് നല്‍കുകയും ചെയ്തു. 

ടെക്‌സാസിൽ മാത്രമല്ല, യുഎസിലെ മറ്റ് സംസ്ഥാനങ്ങളിലെ പശുക്കളിലും പക്ഷിപ്പനി പടർന്നിട്ടുണ്ട്. 2022 ൽ കൊളറാഡോയിലാണ് മനുഷ്യനില്‍ പക്ഷി പനിയുടെ ആദ്യ കേസ് കണ്ടെത്തിയിരുന്നു. കൊവിഡിനേക്കാൾ 100 മടങ്ങ് ഭീകരമായ പകർച്ചവ്യാധിയാണ് ലോകം ഇനി കാണാൻ പോകുന്നതെന്നാണ് മുന്നറിയിപ്പ്.  H5N1 എന്ന പക്ഷിപ്പനിയുടെ വകഭേദമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 

ഈ വൈറസ് വകഭേദം സ്ഥിരീകരിക്കുന്ന പകുതി പേരും മരണപ്പെട്ടേക്കുമെന്നാണ് വിദഗ്ധര്‍ നൽകുന്ന മുന്നറിയിപ്പ്. 2003 മുതലുള്ള കണക്ക് പ്രകാരം H5N1 ബാധിക്കപ്പെട്ട 100 ൽ 50 പേരും മരണപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ലോകാരോഗ്യ സംഘടന നൽകുന്ന റിപ്പോർട്ട് പ്രകാരം 887 കേസുകളിൽ 462 പേരും മരണപ്പെട്ടിട്ടുണ്ട്.

'ലോകം ഇങ്ങനെ നിൽക്കുന്നത് ഇജ്ജാതി മനുഷ്യർ ബാക്കിയുള്ളത് കൊണ്ട്; ചിലർക്ക് ഇതത്ര കാര്യമായി തോന്നില്ല, പക്ഷേ...'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios