'ലിപ്സ്റ്റിക്ക്, വസ്ത്രവും കിട്ടുമെന്ന് കരുതി', 13 കാരികളും ഭാര്യമാര്‍, പണം പിതാവിന്, പാകിസ്ഥാനിലെ 'മൺസൂൺ വധു'

2022 ലെ അഭൂതപൂർവമായ വെള്ളപ്പൊക്കത്തിന് ശേഷം, കാലാവസ്ഥാ പ്രേരിതമായ സാമ്പത്തിക അരക്ഷിതാവസ്ഥ മൂലം അത്തരം വിവാഹങ്ങൾ ഇപ്പോൾ വർധിക്കുന്നു എന്നാണ് മനുഷ്യാവകാശ പ്രവർത്തകർ നൽകുന്ന മുന്നറിയിപ്പ്.

ചിത്രം പ്രതീകാത്മകം

How Extreme Weather Is Leading To Rise In Child Marriages In Pakistan

ഇസ്ലാമാബാദ്: അയൽരാജ്യമായ പാകിസ്ഥാനിൽ ശൈശവ വിവാഹങ്ങൾ വീണ്ടും വര്‍ധിക്കുന്നതായി ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. മൺസൂൺ വിവാഹങ്ങൾ എന്ന പേരിലാണ് ഇത് അറിയിപ്പെടുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ പാകിസ്ഥാനെ  വെള്ളത്തിനടിയിലാക്കിയ പ്രളയവും തടര്‍ന്നുള്ള ദരിദ്രാവസ്ഥയുമാണ് ഇതിന് കാരണമെന്നാണ് വാര്‍ത്താ ഏജൻസികളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. ദാരിദ്ര്യത്തിൽ നിന്ന് കരകയറാനും, അവരെ രക്ഷപ്പെടുത്താനും ലക്ഷ്യമിട്ടാണ് വിവാഹം നടത്താൻ രക്ഷിതാക്കൾ തിടുക്കം കാണിക്കുന്നത്. പാകിസ്ഥാനിലെ ശൈശവ വിവാഹ നിരക്ക് സമീപ വർഷങ്ങളിൽ കുറവായിരുന്നു. എന്നാൽ 2022 ലെ അഭൂതപൂർവമായ വെള്ളപ്പൊക്കത്തിന് ശേഷം, കാലാവസ്ഥാ പ്രേരിതമായ സാമ്പത്തിക അരക്ഷിതാവസ്ഥ മൂലം അത്തരം വിവാഹങ്ങൾ ഇപ്പോൾ വർധിക്കുന്നു എന്നാണ് മനുഷ്യാവകാശ പ്രവർത്തകർ നൽകുന്ന മുന്നറിയിപ്പ്.

മഴക്കാലം വരാനിരിക്കെ നടന്ന രണ്ട് വിവാഹങ്ങളെ കുറിച്ചും റിപ്പോര്‍ട്ടിൽ പറയുന്നു. അവരുടെ പ്രതികരണങ്ങൾ സഹിതമാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. പണത്തിന് പകരമായാണ് 14കാരി ഷാമിലയും സഹോദരി 13-കാരി ആമിനയെയും തന്നേക്കാൾ ഇരട്ടിയിലധികം പ്രായമുള്ളവര്‍ക്ക് വിവാഹം ചെയ്ത് നൽകിയത്. വെള്ളപ്പൊക്ക ഭീഷണിയിൽ നിന്ന് കുടുംബത്തെ അതിജീവിക്കാൻ അവരുടെ മാതാപിതാക്കൾ എടുത്ത തീരുമാനമായിരുന്നു അത്. രക്ഷിക്കൾക്ക് രണ്ട് ലക്ഷം പാക് രൂപയാണ് ഈ വിവാഹത്തിലൂടെ ലഭിച്ചത്.

വിവാഹം ചെയ്യാൻ പോകുന്നതിൽ ഞാൻ സന്തോഷത്തിലായിരുന്നു. എന്റെ ജീവിതം കൂടുതൽ സുഖകരമാകുമെന്ന് ഞാൻ കരുതി. കൂടുതൽ ഐശ്വര്യപൂർണ്ണമായ ഒരു ജീവിതത്തിനായാണ് താൻ അതിന് തയ്യാറായത്. എന്നാൽ കാര്യങ്ങൾ അങ്ങനെ അല്ലെന്ന് ഇപ്പോൾ അറിയുന്നു. പഴയ ജീവിതത്തിൽ കൂടുതൽ ഒന്നും എനിക്ക് ലഭിച്ചില്ല, മഴ കനത്താൽ എന്റെ ജീവിതം കൂടുതൽ ദുരിതമാകുമെന്ന്  ഭയപ്പെടുന്നുവെന്നുമാണ് കുട്ടികളിലൊരാളായ ഷാലിമ ഏജൻസിയോട് വെളിപ്പെടുത്തിയത്.

ജൂലൈ  മുതൽ സെപ്തംബര്‍ വരെയുള്ള മൺസൂൺ ദശലക്ഷണക്കണക്കിന് കര്‍ഷകരുടെ ഉപജീവനത്തിന്റെ അവശ്യ ഘടകമാണ്. എന്നാൽ കാലാവസ്ഥാ വ്യതിയാനം മൂലമുള്ള കനത്തതും നീണ്ടുനിൽക്കുന്നതുമായ മഴ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും വിളനാശവും അടക്കമുള്ള കെടുതിക്ക് കാരണമാവുകയാണ്. 2022-ലെ വെള്ളപ്പൊക്കത്തിൽ നിന്ന് സിന്ധിലടക്കം കാർഷികമേഖലയിലെ പല ഗ്രാമങ്ങളും കരകയറിയിട്ടില്ല. 

ഈ വെള്ളപ്പൊക്കം രാജ്യത്തിന്റെ മൂന്നിലൊന്നിനെ വെള്ളത്തിനടിയിലാക്കിയിരുന്നു. ദശലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയും വിളവെല്ലാം നശിപ്പിക്കുകയും ചെയ്തു. ഇതാണ് 'മൺസൂൺ വധുക്കൾ' എന്ന പുതിയ പ്രവണതയിലേക്ക് നയിച്ചതെന്ന് സുജാഗ് സൻസാർ എന്ന എൻജിഒയുടെ സ്ഥാപകൻ മഷൂഖ് ബിർഹ്മാനി പറയുന്നു. ഖാൻ മുഹമ്മദ് മല്ല ഗ്രാമത്തിൽ, കഴിഞ്ഞ മൺസൂണിന് ശേഷം 45 പ്രായപൂർത്തിയാകാത്ത പെൺകുട്ടികളാണ് ഭാര്യമാരായത്. വെള്ളപ്പൊക്കത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലൊന്നാണിതെന്നും അദ്ദേഹം പറഞ്ഞു.

2022-ൽ 14-ാം വയസിൽ വിവാഹിതയായ നജ്മ അലിയുടെ ജീവിതവും റിപ്പോര്‍ട്ടിൽ പറയുന്നു. വിവാഹം ശേഷം ഭര്‍തൃവീട്ടിൽ താമസം തുടങ്ങി. വിവാഹം നടത്താനായി ഭര്‍ത്താവ് തന്റെ മാതാപിതാക്കൾക്ക് രണ്ടര ലക്ഷം പാക് രൂപ നൽകി. അത് അദ്ദേഹം കടമെടുത്തായിരുന്നു നൽകിയത്. ഇപ്പോൾ ആ തുക തിരിച്ചടക്കാൻ മാര്‍ഗമില്ലാത്ത അവസ്ഥയിലാണ് ഭര്‍തൃ കുടുംബം. "ലിപ്സ്റ്റിക്ക്, മേക്കപ്പ്, വസ്ത്രങ്ങൾ, പാത്രങ്ങൾ എന്നിവ കിട്ടുമെന്ന് ഞാൻ കരുതി, ആറ് മാസം പ്രായമുള്ള തൻ്റെ കുഞ്ഞിനെ തോളിലിട്ടുകൊണ്ടാണ് നജ്മ അലി ഇക്കാര്യങ്ങൾ പറയുന്നതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ഇത്തരത്തിൽ വിവാഹിതരായ നിരവധി പെൺകുട്ടികളുടെ പ്രതികരണങ്ങളിൽ ചിലര്‍ തനിക്ക് കൂടുതൽ പഠിക്കണമെന്നടക്കമുള്ള ആഗ്രഹങ്ങളും പങ്കുവയ്ക്കുന്നുണ്ട്.

മലയാളിയുടെ 46 ലക്ഷം കൊണ്ടുപോയി, പണി മുഴുവൻ ടെലഗ്രാം വഴി, പ്രതീക്ഷിക്കാതെ കേരള പൊലീസ് എത്തി, പ്രതി അറസ്റ്റിൽ
 
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios