അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ ഹൂതികളുടെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ; നാശനഷ്ടങ്ങളില്ലെന്ന് പെന്റഗൺ

കഴിഞ്ഞ ദിവസം രണ്ട് അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ എട്ട് ആളില്ലാ വിമാനങ്ങളും അഞ്ച് ആന്റി ഷിപ്പ് ബാലിസ്റ്റിക് മിസൈലുകളും മൂന്ന് ആന്റി ഷിപ്പ് ക്രൂസ് മിസൈലുകളും ഹൂതികൾ വിക്ഷേപിച്ചു

Houthis Attack US Warships With Drones and Missiles from Yemen

വാഷിങ്ടൺ: രണ്ട് അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ ഹൂതികളുടെ വ്യോമാക്രമണം. ബാബ് അൽ മൻദബ് കടലിടുക്കിൽ വെച്ചാണ് കപ്പലുകൾക്ക് നേരെ ഡ്രോൺ, മിസൈൽ ആക്രമണങ്ങളുണ്ടായതെന്ന് ചെവ്വാഴ്ച പെന്റഗൺ സ്ഥിരീകരിച്ചു. 

കഴി‌ഞ്ഞ വർഷം നവംബർ മുതലാണ് ചെങ്കടലിലും ഗൾഫ് ഓഫ് ഏദനിലും കപ്പലുകൾ ലക്ഷ്യം വെച്ച് ഹൂതികൾ ആക്രമണം ആരംഭിച്ചത്. ഗാസയിൽ നടക്കുന്ന ആക്രമണത്തിന് മറുപടിയാണെന്നായിരുന്നു ഈ ആക്രമണങ്ങളെക്കുറിച്ച് ഹൂതികൾ പ്രതികരിച്ചിരുന്നത്. കഴിഞ്ഞ ദിവസം രണ്ട് അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ എട്ട് ആളില്ലാ വിമാനങ്ങളും അഞ്ച് ആന്റി ഷിപ്പ് ബാലിസ്റ്റിക് മിസൈലുകളും മൂന്ന് ആന്റി ഷിപ്പ് ക്രൂസ് മിസൈലുകളും ഹൂതികൾ വിക്ഷേപിച്ചു. എന്നാൽ ഇവയെല്ലാം ലക്ഷ്യസ്ഥാനത്ത് എത്തും മുമ്പ് നശിപ്പിച്ചുവെന്നാണ് അമേരിക്കൻ സൈന്യം അറിയിച്ചിരിക്കുന്നത്. 

കപ്പലുകൾക്ക് നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല. ആക്രമണങ്ങളിൽ ആർക്കും പരിക്കേറ്റിട്ടുമില്ല - പെന്റഗൺ വക്താവ് മേജർ ജനറൽ പാറ്റ് റൈഡർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. അമേരിക്കൻ യുദ്ധക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ ആക്രമണം നടത്തിയതായി ഹൂതികളും അറിയിച്ചിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios