ആനുപാതിക ആക്രമണം വേണമെന്ന് ബൈഡൻ; ഇസ്രായേൽ ആദ്യം തകര്‍ക്കേണ്ടത് ഇറാന്റെ ആണവ കേന്ദ്രങ്ങളെന്ന് ട്രംപ്
ആണവ കേന്ദ്രം ആക്രമിക്കുന്നതിനെതിരെ പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവന വന്നതിന് പിന്നാലെ ആയിരുന്നു ട്രംപിന്റെ പരാമര്‍ശം
വാഷിംഗ്ടൺ: ഇറാൻ ഇസ്രായേലിന് നേരെ നടത്തിയ ആക്രമണത്തിന് മറുപടിയായി ഇറാൻ്റെ ആണവ കേന്ദ്രങ്ങളിൽ ഇസ്രായേൽ ആക്രമണം നടത്തണമെന്ന് ഡൊണാൾഡ് ട്രംപ്. നോർത്ത് കരോലിനയിലെ ഒരു പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാര്‍ത്ഥിയും കൂടിയായ ട്രംപിന്റെ വാക്കുകൾ.
ആണവ കേന്ദ്രം ആക്രമിക്കുന്നതിനെതിരെ പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവന വന്നതിന് പിന്നാലെ ആയിരുന്നു ട്രംപിന്റെ പരാമര്‍ശം. ഇറാനെതിരെ കൂടുതൽ ഉപരോധം വേണം. എന്നാൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കുന്നത് അംഗീകരിക്കാനാകില്ല. ഇസ്രായേലിന് പ്രതിരോധിക്കാം, പക്ഷെ അത് ആനുപാതികമായി വേണം എന്നുമായിരുന്നു ബൈഡൻ പറഞ്ഞത്.
ഇസ്രായേൽ- ഇറാൻ പ്രശ്നങ്ങളെ കുറിച്ചും മിസൈൺ ആക്രമണത്തെ കുറിച്ചുമുള്ള ചോദ്യത്തിനായിരുന്നു ട്രംപ് തുറന്നടിച്ചത്. ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആദ്യം ബോംബിട്ട് തകര്‍ക്കുകയാണ് ഇസ്രായേൽ ആദ്യം ചെയ്യേണ്ടത്. ജോ ബൈഡനോട് ഈ പ്രശ്നത്തേക്കുറിച്ച് ചോദിച്ചപ്പോൾ ആണവകേന്ദ്രങ്ങൾ തകർക്കൂ എന്നും, അതുകൊണ്ടു വരുന്ന പ്രശ്നങ്ങൾ പിന്നീട് നോക്കാം എന്നുമായിരുന്നു അദ്ദേഹം മറുപടി പറയേണ്ടിയിരുന്നത്. ഇസ്രായേൽ അത് ചെയ്യുന്നതിന് അര്‍ത്ഥം ചെയ്യുന്നു എന്ന് തന്നെയാണ്. എന്നാൽ അവരുടെ പദ്ധതികൾ എന്താണെന്ന് അറിയേണ്ടിയിരിക്കുന്നു എന്നും ട്രംപ് പറഞ്ഞു.
അമേരിക്കയുടെ മുന്നറിയിപ്പിന് പിന്നാലെ ആയിരുന്നു ഇസ്രായേലിൽ ഇറാൻ മിസൈല്‍ ആക്രമണം നടത്തിയത്. ഇസ്രായേലിലെ ടെല്‍ അവീവിൽ ഉള്‍പ്പെടെ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ഇറാൻ ആക്രമണം നടത്തിയെന്ന് ഇസ്രായേൽ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ ഇറാനെതിരെ തിരിച്ചടിക്കുമെന്ന് ഇസ്രായേൽ വ്യക്തമാക്കിയിരുന്നു.