'ലഭിക്കുന്ന വാര്‍ത്തയിൽ ആശങ്ക, ഇറാൻ പ്രസിഡന്റിനായി പ്രാ‍ര്‍ത്ഥിക്കണം' കോപ്റ്റര്‍ അപകടത്തിൽ വാര്‍ത്താ ഏജൻസി

ഇറാൻ പ്രസിഡന്റിന്റെ ഹെലികോപ്റ്റര്‍ അപകടം; ലഭിക്കുന്നത് ആശങ്കയുണ്ടാക്കുന്ന വാര്‍ത്തയെന്ന് വാര്‍ത്താ ഏജൻസി

helicopter carrying the president of Iran crashed  news agency said that the news is worrying

അസർബൈജാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അപകടസ്ഥലം കണ്ടെത്തിയെന്നും ഉസി ഗ്രാമത്തിനടത്താണ് ഹെലികോപ്റ്റര്‍ ഇറക്കിയെന്നും വാര്‍ത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്തു. മോശം കാലാവസ്ഥാ രക്ഷാദൗത്യത്തിന് തടസമാവുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. അപകടസമയം പ്രസിഡന്റും ഇറാൻ വിദേശകാര്യ മന്ത്രിയും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നുവെന്നാണ് വാര്‍ത്താ ഏജൻസി സ്ഥിരീകരിച്ചു. 

അസർബൈജാൻ അതിർത്തിക്ക് സമീപം ജോൽഫ നഗരത്തിലാണ് അപകടമുണ്ടായത് എന്നായിരുന്നു വിവരം. ടെഹ്റാനിൽ നിന്ന് 600 കിലോ മീറ്റർ അകലെയാണ് ഈ സ്ഥലം. മോശം കാലാവസ്ഥയെ തുടർന്ന് ഹെലികോപ്റ്റർ തിരിച്ചിറക്കിയതാണെന്നാണ് ഇറാൻ വാർത്താ ഏജൻസി വിശദീകരിക്കുന്നത്.

പ്രസിഡന്റിനായി പ്രാര്‍ത്ഥിക്കണമെന്നും അപകട സ്ഥലത്തുനിന്ന് ലഭിക്കുന്നത് ആശങ്കയുണ്ടാക്കുന്ന വാര്‍ത്തയെന്നും വാര്‍ത്താ ഏജൻസി അറിയിച്ചു. ഹൃദയവും പ്രാര്‍ത്ഥനയും ഇറാൻ ജനതയ്ക്കുമൊപ്പമെന്ന് ഹമാസ് പ്രതികരിച്ചു. അതേസമയം, ഇറാൻ ദേശീയ ടെലിവിഷൻ പ്രസിഡന്റിനായുള്ള പ്രാര്‍ത്ഥന സംപ്രേക്ഷണം ചെയ്തു.

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios