ഹെലികോപ്റ്റർ അപകടം: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയെ കണ്ടെത്താനായിട്ടില്ല; തെരച്ചിൽ പുരോ​ഗമിക്കുന്നു

രക്ഷാപ്രവർത്തനത്തിനായി പ്രത്യേക പരിശീലനം ലഭിച്ച സംഘത്തെ അയച്ചതായി റഷ്യ വ്യക്തമാക്കി. 12 മണിക്കൂറായി നാൽപതിലേറെ സംഘങ്ങൾ തെരച്ചിൽ തുടരുകയാണ്.

helicopter accident do not found iran president Ebrahim Raisi search continue


അസർബൈജാൻ: ഹെലികോപ്റ്റർ അപകടത്തിൽപെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. തകർന്ന ഹെലികോപ്റ്ററിന് അരികിൽ എത്താനായിട്ടില്ലെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു. രക്ഷാദൗത്യത്തിന് റഷ്യയുടെയും തുർക്കിയുടെയും സഹായം ലഭിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി പ്രത്യേക പരിശീലനം ലഭിച്ച സംഘത്തെ അയച്ചതായി റഷ്യ വ്യക്തമാക്കി. 12 മണിക്കൂറായി നാൽപതിലേറെ സംഘങ്ങൾ തെരച്ചിൽ തുടരുകയാണ്.

ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സംഭവത്തിൽ അപകടസ്ഥലം കണ്ടെത്തിയെന്നും ഉസി ഗ്രാമത്തിനടത്താണ് ഹെലികോപ്റ്റര്‍ ഇറക്കിയെന്നും വാര്‍ത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്തു. മോശം കാലാവസ്ഥാ രക്ഷാദൗത്യത്തിന് തടസമാവുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. അപകടസമയം പ്രസിഡന്റും ഇറാൻ വിദേശകാര്യ മന്ത്രിയും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നുവെന്നാണ് വാര്‍ത്താ ഏജൻസി സ്ഥിരീകരിച്ചു. 

അസർബൈജാൻ അതിർത്തിക്ക് സമീപം ജോൽഫ നഗരത്തിലാണ് അപകടമുണ്ടായത് എന്നായിരുന്നു വിവരം. ടെഹ്റാനിൽ നിന്ന് 600 കിലോ മീറ്റർ അകലെയാണ് ഈ സ്ഥലം. മോശം കാലാവസ്ഥയെ തുടർന്ന് ഹെലികോപ്റ്റർ തിരിച്ചിറക്കിയതാണെന്നാണ് ഇറാൻ വാർത്താ ഏജൻസി വിശദീകരിക്കുന്നത്.

 

Latest Videos
Follow Us:
Download App:
  • android
  • ios