ഇസ്രായേലി ബന്ദികളെ സ്വവർ​ഗ ലൈംഗികതക്ക് ഇരയാക്കി, 94 അം​ഗങ്ങളെ വധശിക്ഷക്ക് വിധേയമാക്കി ഹമാസ് -റിപ്പോർട്ട്

ഗാസയിൽ സ്വവർഗരതി നിയമവിരുദ്ധവും വർഷങ്ങളോളം തടവോ മരണമോ വരെ ലഭിക്കാവുന്ന കുറ്റകരവുമാണ്. സ്വവർഗ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നാരോപിച്ച് 2016 ൽ മുൻ ഹമാസ് കമാൻഡറായ മഹ്മൂദ് ഇഷ്തിവിയെ വധിച്ചിരുന്നു. 

Hamas Executed Gay Members Who Raped Israeli Hostages

ടെൽ അവീവ്: ഇസ്രായേലി ബന്ദികളെ സ്വവർ​ഗ ലൈം​ഗിക പീഡനത്തിനിരയാക്കിയ അം​ഗങ്ങളെ ഹമാസ് വധശിക്ഷക്ക് വിധേയമാക്കിയെന്ന് റിപ്പോർട്ട്. ബന്ധികളെ സ്വവർഗ ലൈം​ഗിക പീഡനത്തിന് വിധേയമാക്കിയെന്ന് ആരോപിക്കപ്പെട്ട അംഗങ്ങളെ ഹമാസ് പീഡിപ്പിക്കുകയും വധിക്കുകയും ചെയ്തെന്ന് രഹസ്യ രേഖകൾ വെളിപ്പെടുത്തിയെന്നാണ് ന്യൂയോർക്ക് പോസ്റ്റ് അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. 2023 ഒക്ടോബർ 7-ന് നടന്ന ആക്രമണത്തിൽ ഹമാസ് ഗ്രൂപ്പിലെ നിരവധി അംഗങ്ങൾ പുരുഷന്മാരായ ഇസ്രായേലികളെ ബലാത്സംഗം ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. ആക്രമണത്തിന് ശേഷം ഹമാസ് ബന്ദികളാക്കിയ ഇസ്രായേലി പുരുഷന്മാരെ ക്രൂരമായി പീഡിപ്പിച്ചെന്നും പറയുന്നു. 

സ്വവർഗരതിയിൽ ഏർപ്പെട്ട 'ധാർമ്മിക കർത്തവ്യം' പാലിക്കാത്തവരുടെ പട്ടിക ഹമാസ് തയ്യാറാക്കിയിരുന്നു. ഇത്തരക്കാർ കനത്ത വില നൽകേണ്ടിവന്നുവെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. റിപ്പോർട്ട് അനുസരിച്ച്, 94 പേരെയാണ് വധശിക്ഷക്ക് വിധേയമാക്കിയത്. സ്വവർഗ ലൈംഗികത, നിയമപരമായ ബന്ധമില്ലാത്ത പെൺകുട്ടികളുമായി പ്രണയിക്കൽ, സ്വവർഗരതി എന്നീ കുറ്റങ്ങൾ ചാർ‌ത്തിയാണ് നടപടി. കുട്ടികളെ ബലാത്സംഗം ചെയ്യൽ, പീഡനം തുടങ്ങിയ കുറ്റങ്ങളും രേഖകളിൽ വെളിപ്പെടുത്തിയിട്ടുണ്ട്.

ഗാസയിൽ സ്വവർഗരതി നിയമവിരുദ്ധവും വർഷങ്ങളോളം തടവോ മരണമോ വരെ ലഭിക്കാവുന്ന കുറ്റകരവുമാണ്. സ്വവർഗ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നാരോപിച്ച് 2016 ൽ മുൻ ഹമാസ് കമാൻഡറായ മഹ്മൂദ് ഇഷ്തിവിയെ വധിച്ചിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios