26/11,  മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരൻ, യുഎൻ ആഗോളഭീകരനായി പ്രഖ്യാപിച്ച അബ്ദുൾ റഹ്മാൻ മക്കി അന്തരിച്ചു

തീവ്രവാദത്തിന് സാമ്പത്തിക സഹായം നല്‍കിയ കേസില്‍ മക്കിയെ 2020 ല്‍ തീവ്രവാദ വിരുദ്ധ കോടതി ആറ് മാസം തടവിന് ശിക്ഷിച്ചിരുന്നു

Hafiz Saeed Brother In Law And Close Aide 26/11 mumbai terror attack mastermind Abdul Rehman Makki dies in Pakistan

ലാഹോര്‍: മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരിൽ ഒരാളായ ഹാഫിസ് അബ്ദുള്‍ റഹ്മാന്‍ മക്കി അന്തരിച്ചു. ഐക്യരാഷ്ട്രസഭ ആഗോളഭീകരനായി പ്രഖ്യാപിച്ചിരുന്ന അബ്ദുൾ റഹ്മാൻ മക്കി ഇന്ന് രാവിലെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് പാക്കിസ്ഥാനിലെ ലാഹോറിൽ വച്ചാണ് അന്തരിച്ചത്. ലഷ്‌കര്‍ ഇ തയ്ബയുടെ ഉപ സംഘടനയായ ജമാഅത്ത് ഉദ് ദവ (ജെയുഡി) എന്ന നിരോധിത ഭീകര സംഘടനയുടെ ഉപ മേധാവിയായിരുന്നു ഇയാൾ. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ഹാഫിസ് സയീദിന്റെ ഭാര്യാസഹോദരനും ഏറ്റവും അടുപ്പമുള്ളയാളുമാരുന്നു അബ്ദുള്‍ റഹ്മാന്‍ മക്കി.

ലഷ്‌കർ ഭീകരനെ റുവാണ്ടയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു; കൈമാറിയത് ബെംഗളൂരു ഭീകരപ്രവർത്തന കേസിലെ പ്രതിയെ

ലാഹോറിലെ സ്വകാര്യ ആശുപത്രിയില്‍ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യമെന്നാണ് ജമാഅത്ത് ഉദ് ദവ നേതാക്കൾ വ്യക്തമാക്കിയത്. 'ഇന്ന് രാവിലെ ഹൃദയസ്തംഭനമുണ്ടായി, ആശുപത്രിയിൽ വെച്ച് മക്കി അന്ത്യശ്വാസം വലിച്ചു' ഒരു ജെ യു ഡി നേതാവ് അറിയിച്ചതെന്ന് പി ടി ഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുംബൈ ഭീകരാക്രമണത്തിന് പിന്നിലെ ബുദ്ധികേന്ദ്രങ്ങളിൽ ഒരാളായാണ് മക്കി വിലയരുത്തപ്പെടാറുള്ളത്. മുംബൈ ഭീകരാക്രമണത്തിന് വലിയ തോതിൽ ഫണ്ട് നൽകിയത് ഇയാളെന്ന് കണ്ടെത്തിയുണ്ട്. 2008 നവംബ‍ർ 26 ന് നടന്ന മുംബൈ ഭീകരാക്രമണത്തിൽ 166 പേർക്കാണ് ജീവൻ നഷ്ടമായത്.

തീവ്രവാദത്തിന് സാമ്പത്തിക സഹായം നല്‍കിയ കേസില്‍ മക്കിയെ 2020 ല്‍ തീവ്രവാദ വിരുദ്ധ കോടതി ആറ് മാസം തടവിന് ശിക്ഷിച്ചിരുന്നു. ഐക്യരാഷ്ട്രസഭയാകട്ടെ 2023 ല്‍ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ യു എൻ ഇയാളുടെ ആസ്തി സ്വത്തുക്കള്‍ മരവിപ്പിക്കുകയും, യാത്രാ വിലക്ക്, ആയുധ ഉപരോധം എന്നിവ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പാകിസ്ഥാൻ പ്രത്യയശാസ്ത്രത്തിൻ്റെ വക്താവായിരുന്നു മക്കിയെന്ന് പാകിസ്ഥാൻ മുത്തഹിദ മുസ്ലീം ലീഗ് (പി എം എം എൽ) പ്രസ്താവനയിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios